13 November Wednesday

കൗതുകം വിരിയിച്ച്‌ കോഴിയും കുഞ്ഞുങ്ങളും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ വാഹനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു

കോട്ടയം
അടയിരിക്കുന്ന പിടക്കോഴിയും കുഞ്ഞുങ്ങളുമായി വിളംബര സന്ദേശയാത്ര. കെഎസ്‌എസ്‌എസിന്റെ 21--ാമത് ചൈതന്യ കാർഷിക മേളയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ സന്ദേശവുമായുള്ള ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന വിളംബര സന്ദേശവാഹനമാണ്‌ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്‌. യാത്രയ്ക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളംബര സന്ദേശ വാഹനം സന്ദർശിച്ചു. സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബർ 20 മുതൽ 24 വരെ  ചൈതന്യയിലാണ് കാർഷികമേള.
പ്രധാന വാർത്തകൾ
 Top