16 October Saturday

ആർദ്രകേരളം പുരസ്‌കാരം വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കോട്ടയം
ആരോഗ്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് 2018 --19 സാമ്പത്തിക വർഷം ഏർപ്പെടുത്തിയ ആർദ്രകേരളം പുരസ്‌കാരങ്ങൾ സമ്മാനിച്ചു.  
 സംസ്ഥാനതലത്തിൽ നഗരസഭ ഗണത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വൈക്കം നഗരസഭയ്ക്ക് മൂന്നു ലക്ഷം രൂപ സമ്മാനം നൽകി. ജില്ലാതലത്തിൽ മറവന്തുരുത്ത്, തൃക്കൊടിത്താനം, വെള്ളാവൂർ എന്നീ പഞ്ചായത്തുകൾ യഥാക്രമം ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപവീതമാണ് സമ്മാനത്തുക.
  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അവാർഡുകൾ വിതരണംചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ രാജീവ് കുമാർ ചൗധരി അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി എൻ വിദ്യാധരൻ, ആർദ്രം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. അജയ് മോഹൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top