22 October Tuesday

മുഖ്യമന്ത്രി ചോദിച്ചു, പാലാ മനസ്സറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
പാലാ
കേരളത്തിന്റെ വികസനനേട്ടത്തിൽ പങ്കുചേർന്ന‌് പാലായും എൽഡിഎഫിനൊപ്പം ഉണ്ടാകുമെന്ന‌് ഉറപ്പുനൽകണമെന്ന‌് അഭ്യർഥിച്ച‌് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയടിച്ച‌് സമ്മതമറിയിച്ച‌് സദസ‌്. മുഖ്യമന്ത്രി വ്യാഴാഴ‌്ച പങ്കെടുത്ത മൂന്നു തെരഞ്ഞെടുപ്പു പൊതുയോഗങ്ങളിലും നിറഞ്ഞ‌് ജനം. സ്ഥാനാർഥി മാണി സി കാപ്പനും മുഖ്യമന്ത്രിയോടൊപ്പം പൊതുസമ്മേളനവേദിയിലെത്തി ജനങ്ങളെ അഭിവാദ്യം ചെയ‌്തു. 
മുത്തോലിയിലായിരുന്നു ആദ്യ പൊതുസമ്മേളനം. അവിര ഔസേഫ‌് അധ്യക്ഷനായി. ടി ആർ വേണുഗോപാൽ സ്വാഗതം പറഞ്ഞു. പൈകയിൽ ചേർന്ന യോഗത്തിൽ ടി ഡി ബിജു അധ്യക്ഷനായി. ജോയി കുഴിപ്പാല സ്വാഗതം പറഞ്ഞു. കൂരാലിയിൽ ചേർന്ന യോഗത്തിൽ വി വി ഹരി അധ്യക്ഷനായി. എസ‌് ഷാജി സ്വാഗതം പറഞ്ഞു. 
മന്ത്രിമാരായ എം എം മണി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ സോമപ്രസാദ‌് എംപി, എംഎൽഎമാരായ സി ദിവാകരൻ, സി കെ നാണു, വി ജോയി, ചിറ്റയം ഗോപകുമാർ, കെ ബി ഗണേഷ‌്കുമാർ, ആർ രാജേഷ‌്, മുഹമ്മദ‌് മുഹ‌്സിൻ, ഡി കെ മുരളി, കെ ജെ മാക‌്സി, എൽഡിഎഫ‌് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ ഫ്രാൻസിസ‌് ജോർജ‌്, കെ ജെ തോമസ‌്, വി എൻ വാസവൻ, സ‌്കറിയ തോമസ‌്, സി കെ ശശിധരൻ, വക്കച്ചൻ മറ്റത്തിൽ,  കാണക്കാരി അരവിന്ദാക്ഷൻ എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top