24 October Thursday

പരിഷത്ത്‌ ജില്ലയിൽ നൂറ് ശാസ്ത്ര ക്ലാസുകൾ നടത്തും

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

കോട്ടയം
ആഗോള താപനവും കേരളവും എന്താണ് ലിംഗനീതി, വികസനത്തിന്റെ രാഷ്ട്രീയം എന്നീ വിഷയങ്ങൾ മുൻനിർത്തി ഒക്ടോബർ മാസത്തിൽ ജില്ലയിലാകെ നൂറ് ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ പഠനക്യാമ്പ് തീരുമാനിച്ചു. കൂടാതെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾക്കായി പ്രത്യേക ക്ലാസുകളും നടത്തും. ക്യാമ്പ് പാലക്കാട് ഐആർടിസി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ കാലാവസ്ഥാമാറ്റം കേരളത്തിൽ എന്ന വിഷയത്തിൽ ക്ലാസ്‌ എടുത്ത് ഉദ്ഘാടനം ചെയ്തു. പി എസ് ജൂന(എന്താണ് ലിംഗനീതി), പി പ്രകാശൻ(വികസനത്തിന്റെ രാഷ്ട്രീയം), കെ ആർ ബാബുജി(സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം) എന്നിവർ ക്ലാസുകൾ നയിച്ചു. ഇക്കൊല്ലത്തെ പഞ്ചായത്തുതല വിജ്ഞാനോത്സവം 28, ഒക്ടോബർ 12 തീയതികളിൽ നടത്താനും ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഡിസംബറിൽ സംസ്ഥാനതല വർക്ക്ഷോപ്പ് നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ എ രാജൻ, സെക്രട്ടറി  ഡോ. എസ് എം പ്രമീള, കേന്ദ്ര നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ, എസ് സുധീഷ് എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top