01 October Saturday
പി കൃഷ്‌ണപിള്ളയെ ജന്മനാട്‌ അനുസ്‌മരിച്ചു

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകളുടേത്‌ 
സമാനതകളില്ലാത്ത പോരാട്ടം: വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
വൈക്കം 
സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകൾക്ക്‌ പങ്കില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് പി കൃഷ്ണപിള്ളയുടെ ജീവിതമെന്ന് സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വൻ. സിപിഐ എം ഏരിയ കമ്മിറ്റി നടത്തിയ പി കൃഷ്‌ണപിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കൃഷ്ണപിള്ള ഉൾപ്പെടെ കമ്യൂണിസ്റ്റുകാർ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. കോഴിക്കോട് കടപ്പുറത്ത് ഉപ്പുകുറുക്കൽ സമരമുൾപ്പെടെ നടത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഗാന്ധിയെ വെടിവച്ചുകൊന്നത് വർഗീയവാദികളാണെന്ന് ആദ്യം പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് പി കൃഷ്ണപിള്ളയാണ്‌. രാജ്യത്തെ ഹിന്ദുരാഷ്ട്രം ആക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്‌. ത്രിവർണപതാകയ്‌ക്ക്‌ പകരം കാവിക്കൊടിയാണ് വേണ്ടതെന്ന്‌ പറഞ്ഞ സവർക്കറെ പാർലമെന്റിൽ പ്രതിഷ്‌ഠിച്ചവരാണ്‌  കേന്ദ്രം ഭരിക്കുന്നതെന്നും അദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി കെ അരുണൻ അധ്യക്ഷനായി. 
പി കൃഷ്ണപിള്ള അനുസ്‌മരണത്തിനൊപ്പം  സിപിഐ എം ഏരിയകമ്മിറ്റി അംഗമായിരുന്ന  കെ വിജയന്റെ 11–-ാം ചരമ വാർഷികവും ആചരിച്ചു. വൈക്കം പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ഏരിയ സെക്രട്ടറി കെ അരുണൻ പതാകയുയർത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശശിധരൻ, കെ കെ ഗണേശൻ, കെ കുഞ്ഞപ്പൻ, കെ കെ ശശികുമാർ, സി പി ജയരാജ്‌, എം സുജിൻ, രാഗിണി മോഹൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top