20 September Friday

കിണർവെള്ളം സൂപ്പറാക്കാൻ സൂപ്പർ ക്ലോറിനേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 

കോട്ടയം
പ്രളയബാധിത മേഖലകളിലെ കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത കർമപരിപാടിക്ക് തുടക്കം. കിണറുകളുടെ സൂപ്പർ ക്ലോറിനേഷന്റെ ജില്ലാതല ഉദ്ഘാടനം കൊശമറ്റം കോളനിയിൽ കലക്ടർ പി കെ സുധീർ ബാബു നിർവഹിച്ചു. സൂപ്പർ ക്ലോറിനേഷൻ 31നകം പൂർത്തിയാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ആദ്യഘട്ട ക്ലോറിനേഷന്‌ ജില്ലയിൽ പ്രളയം ബാധിച്ചിട്ടില്ലാത്ത മേഖലകളിലെ ആരോഗ്യ വകുപ്പ് ഫീൽഡ് ജീവനക്കാരെ അധികമായി നിയോഗിച്ചു. ആദ്യ ആഴ്ചയിൽ കിണറുകൾ രണ്ടുതവണ ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്തണം. അഞ്ചു ഗ്രാം ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച് ആയിരം ലിറ്റർ വെള്ളം സൂപ്പർ ക്ലോറിനേഷൻ നടത്താം. സാധാരണ ക്ലോറിനേഷന് 2.5 ഗ്രാം ബ്ലീച്ചിങ്‌ പൗഡർ മതിയാകും. 
 ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. കെ ആർ രാജൻ, ഡോ. പി എൻ വിദ്യാധരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്‌ സിസി ബോബി, വൈസ് പ്രസിഡൻറ് ബൈജു ചെറുകോട്ടയിൽ, അംഗം ഗീതാ സുധാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
 Top