19 July Friday

യാത്രാ നിഷേധം: വിദ്യാർഥികൾ മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

വിദ്യാർഥികൾക്ക്‌ ബസ് യാത്ര സംരക്ഷണം ഒരുക്കുന്നതിനായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന മാർച്ച്

 

കോട്ടയം
സ‌്കൂൾ, കോളേജ‌് വിദ്യാർഥികൾക്ക‌് യാത്രാ കൺസഷൻ നിഷേധിക്കുന്ന  സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബസ‌് സ‌്റ്റാൻഡുകളിലേക്ക‌് മാർച്ച‌്ചെയ‌്തു. തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച‌് തിരുനക്കര ബസ‌് സ‌്റ്റാൻഡിൽ സമാപിച്ചു. 
ജില്ലാ സെക്രട്ടറി എം എസ‌് ദീപക‌് ഉദ‌്ഘാടനംചെയ‌്തു. പ്രസിഡന്റ‌്  ജസ‌്റ്റിൻ ജോസഫ‌് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി എസ‌് ശ്രീജിത്ത‌്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനന്ദു രാജു, കെ എസ‌് പ്രണവ‌് എന്നിവർ സംസാരിച്ചു. ജോയിന്റ‌് സെക്രട്ടറി അജയ‌്നാഥ‌് സ്വാഗതവും സെക്രട്ടറിയറ്റംഗം സിനു സിൻഘോഷ‌് നന്ദിയും പറഞ്ഞു. തുടർന്ന‌് യാത്രാവകാശ സംരക്ഷണരേഖ വിതരണംചെയ‌്തു.
  രണ്ടാം ശനി ഉൾപ്പെടെ എല്ലാ പ്രവൃത്തിദിനങ്ങളിലും യാത്രാ കൺസഷൻ അനുവദിക്കുക, ബസ‌ിൽ കയറുന്നതിന‌് വിദ്യാർഥികൾക്ക‌് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നത‌് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
 
 
പ്രധാന വാർത്തകൾ
 Top