21 May Tuesday

അഗതികൾക്കിടയിൽ സാന്ത്വന സ‌്പർശമായി...

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

കോട്ടയം
"താങ്കൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച‌് ഒരുപാട‌് കേട്ടിട്ടുണ്ട‌്. ഇവിടെ വന്നതിൽ വളരെ സന്തോഷം. എല്ലാ അനുഗ്രഹവുമുണ്ടാകും' –- മാങ്ങാനം മുണ്ടകപ്പാടം അഗതിമന്ദിരത്തിലെത്തിയ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവനോട‌് അന്തേവാസികളിലൊരാൾ പറഞ്ഞു. 
 വെള്ളിയാഴ‌്ച ഉച്ചയോടെയാണ‌് വി എൻ വാസവൻ അഗതി മന്ദിരത്തിലെത്തിയത‌്. സ്ഥാനാർഥിയെ കണ്ടപ്പോൾ എല്ലാവർക്കും ആഹ്ലാദം. അവർ കരം ഗ്രഹിച്ചു, ആശ്ലേഷിച്ചു. വയോധികർ അടക്കം ആരോരുമില്ലാത്ത നൂറിലധികം അന്തേവാസികൾ ഇവിടെയുണ്ട‌്. വി എൻ വാസവന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച‌് അവരെല്ലാം കേട്ടിരുന്നു. അഗതിമന്ദിരം ഭാരവാഹികളായ റെജി, ബാബു എന്നിവരും അന്തേവാസികളും റോസാപ്പൂ നൽകിയാണ‌് വാസവനെ സ്വീകരിച്ചത‌്. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും വോട്ട‌് ചെയ്യാൻ ആഗ്രഹമുണ്ടെന്ന‌് അന്തേവാസികളിൽ ചിലർ വാസവനോട‌് പറഞ്ഞു. സ്ഥാനാർഥി അവർക്ക‌് ഭക്ഷണം വിളമ്പിക്കൊടുത്തു. അവർക്കൊപ്പമിരുന്ന‌് ഉച്ചഭക്ഷണം കഴിക്കുകയും ചെയ‌്തു. 
 എൽഡിഎഫ‌് നേതാക്കളായ പി ജെ വർഗീസ‌്, പി കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി, അഡ്വ. ഫ്രാൻസിസ‌് തോമസ‌്, അഡ്വ. രാജഗോപാൽ, പി ഒ രാജേന്ദ്രൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന‌് കോട്ടയം മാർ ഏലിയാ കത്തീഡ്രലും സന്ദർശിച്ചു.  മണർകാട‌് സെന്റ‌് മേരീസ‌് പള്ളിയിലെത്തി നോമ്പ‌് കഞ്ഞി കുടിച്ചു. വിവിധയിടങ്ങളിൽ സ്വകാര്യ സന്ദർശനവും നടത്തി. എല്ലായിടത്തും സ‌്നേഹം തുളുമ്പുന്ന സ്വീകരണമാണ‌് വി എൻ വാസവന‌് ലഭിച്ചത‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top