25 May Monday

ഇ എം എസ് –- എ കെ ജി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 കോട്ടയം

ഇ എം എസ്‌ –- എ കെ ജി ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടത്തി. കോവിഡ്‌ 19 പശ്‌ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയായിരുന്നു പരിപാടികൾ.
കോട്ടയം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ മുമ്പിലായി പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എസ്‌ സാനു, എം കെ പ്രഭാകരൻ, ഏരിയ കമ്മിറ്റിയംഗം സി എൻ സത്യനേശൻ, ടി എൻ മനോജ്‌, എം കെ രമേശ്‌, കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി പി ഐ ബോസ്‌ തുടങ്ങിയവർ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ പാതക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. 
മുണ്ടക്കയം നായനാർ ഭവന്‌ മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് പതാക ഉയർത്തി.  ലോക്കൽ സെക്രട്ടറിമാരായ സി വി അനിൽകുമാർ, പി കെ പ്രദീപ്, സിഐടിയു നേതാക്കളായ എം ജി രാജു, കെ എൻ സോമരാജൻ, എം ജി റെജിഎന്നിവർ സംസാരിച്ചു.
ദേശാഭിമാനി കോട്ടയം യൂണിറ്റിൽ ലോക്കൽ കമ്മിറ്റിയംഗം കെ കെ ബാബുക്കുട്ടൻ പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പ്രദീപ്‌ മോഹൻ, ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌, യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം തുടങ്ങിയവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top