21 February Thursday

ഡിവൈഎഫ‌്ഐ നവമാധ്യമ ശില്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

 

 
കോട്ടയം
ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അംഗങ്ങൾക്കായി നവമാധ്യമ ശില്പശാല നടത്തി. സമൂഹത്തിൽ നിർണായക സ്വാധീനമാകുന്ന നവമാധ്യമങ്ങൾ ഫലപ്രദമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ചായിരുന്നു പരിപാടി. ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ‌. പി എ മുഹമ്മദ‌് റിയാസ‌് ഉദ‌്ഘാടനം ചെയ‌്തു.
 സംഘപരിവാർ അവരുടെ വർഗീയ അജൻഡ പ്രചരിപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്നത‌് നവമാധ്യമങ്ങളാണെന്ന‌് റിയാസ‌് പറഞ്ഞു. ഏത‌് കള്ളവും പ്രചരിപ്പിക്കാൻ അവർക്ക‌് മടിയില്ല. മുസഫർനഗറിലെ കലാപത്തെ തുടർന്ന‌് വർഗീയത പ്രചരിപ്പിക്കാൻ ഫേസ‌്ബുക്കാണ‌് വ്യാപകമായി ഉപയോഗിച്ചത‌്. പുതിയ കാലത്ത‌് ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തയായി മാറുന്നു. പുതുതലമുറ മാധ്യമങ്ങളാണ‌് ഇതിനു പിന്നിൽ. ഫലപ്രദമായ ഇടപെടൽ ഈ മേഖലയിൽ നടത്തേണ്ടതുണ്ട‌്. ഒരു കള്ളവും പ്രചരിപ്പിക്കാതെ വസ‌്തുതകൾ മാത്രമേ അവതരിപ്പിക്കേണ്ടതുള്ളൂ. സോഷ്യൽ മീഡിയയിലായാലും രാഷ‌്ട്രീയത്തെ രാഷ‌്ട്രീയം കൊണ്ട‌് നേരിടണമെന്ന‌് റിയാസ‌് പറഞ്ഞു.
 ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് കെ ആർ അജയ‌് അധ്യക്ഷനായി. നവമാധ്യമ കമ്മിറ്റി കൺവീനർ കെ പി പ്രശാന്ത‌്, ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റിയംഗം എൻ അനിൽകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എസ‌് സാനു, നവമാധ്യമരംഗത്തെ വിദഗ‌്ധൻ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു‌. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി സജേഷ‌് ശശി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം നികതകുമാർ നന്ദിയും പറഞ്ഞു.  .
 
 
 
പ്രധാന വാർത്തകൾ
 Top