18 September Wednesday

മഴ തോർന്നു; മിഴി തോരാതെ ശിവദാസൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 

 
 
പുന്നത്തറ
പെരുമഴ തകർത്തത്‌ ശിവദാസന്റെ പ്രതീക്ഷകളാണ്‌. തകർന്നടിഞ്ഞ വീടിനുമുന്നിൽ നിരാശയുടെ വഴിക്കണ്ണുമായി നിൽക്കുകയാണ്‌ ഈ സാധു മനുഷ്യൻ. അയർക്കുന്നം പഞ്ചായത്ത് രണ്ടാംവാർഡിൽ പുന്നത്തുറ പുല്ലാട്ട്  മാലിയിൽ ശിവദാസന്റെ വീടിന്റെ മേൽക്കൂര ബുധനാഴ്ച രാത്രിയിലെ  കനത്തമഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
വീട്‌ തകരുമ്പോൾ ശിവദാസൻ സ്ഥലത്തുണ്ടായിരുന്നില്ല. ശബ്ദം കേട്ട്‌ ഓടിമാറിയതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. തടിമില്ലിലെ താൽകാലിക തൊഴിലാളിയാണ് ശിവദാസൻ. പേരിൽ സ്ഥലമില്ലാത്തതിനാൽ സർക്കാർ സഹായത്താൽ വീടും ലഭ്യമാകില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണീ നിർധന കുടുംബം. 
50 വർഷം പഴക്കമുള്ള വീടിന്റെ ഉത്തരവും കഴുക്കോലും ഓടും പൂർണമായും തകർന്നു. സമീപത്തെ എൻഎസ്എസ് കരയോഗ മന്ദിരത്തിലാണ് ഇവരിപ്പോൾ കഴിയുന്നത്. വീട്‌ പുനർനിർമിക്കാൻ 1,000 ഓടും പുതിയ ചട്ടക്കൂടും വേണം .
 
പ്രധാന വാർത്തകൾ
 Top