16 September Monday

ഓണവിൽപ്പനക്കെത്തിച്ച വസ്ത്രങ്ങൾ പ്രളയബാധിതർക്ക് നൽകി വ്യാപാരി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
പെരുവ
ഓണ വില്പനക്കെത്തിച്ച വസ്ത്രങ്ങൾ പ്രളയബാധിതർക്ക് നൽകി  വസ്‌ത്രശാല ഉടമ. പെരുവയിലെ ഇമ്മാനുവൽ സിൽക്സ് ഉടമ ചെമ്പകപ്പറമ്പിൽ സജി കുര്യനാണ് ലാഭംനോക്കാതെ വസ്‌ത്രം എടുത്തുനൽകിയത്‌. സജിക്ക് ഈ വർഷം ഇനി വിപണനം നടത്തണമെങ്കിൽ പണംമുടക്കി വേറെ വസ്ത്രങ്ങൾ കടയിലെത്തിക്കേണ്ടി വരും. 
ചുരിദാർ, നൈറ്റി, ലുങ്കി, സാരി, തുടങ്ങി വിവിധയിനം വസ്ത്രങ്ങളാണ് സജി നൽകിയത്. ആവശ്യമറിയിച്ചപ്പോഴെ ദുരിതബാധിതരുടെ വേദനയും പ്രയാസവും മനസ്സിലാക്കിയ സജി ആവശ്യാനുസരണമുള്ള വസ്ത്രങ്ങൾ കടയിൽ നിന്നുമെടുത്ത് നൽകുകയായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങളും ഇതിൽപ്പെടും. സിപിഐ എം നേതാക്കളും പഞ്ചായത്തും വസ്ത്രങ്ങളേറ്റുവാങ്ങി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top