22 August Thursday

ജനകീയം ഈ അതിജീവനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
കോട്ടയം
സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ പ്രളയ ദുരിതാശ്വാസ -പുനർനിർമാണ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി ശനിയാഴ‌്ച പൊതുജന സംഗമം സംഘടിപ്പിക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ രാവിലെ 10 ന് ജനകീയം ഈ അതിജീവനം പരിപാടി  മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. വിവിധ വകുപ്പുകൾ മുഖേന ജില്ലയിൽ
 നടത്തിയിട്ടുള്ള പ്രളയ ദുരിതാശ്വാസ -പുനർനിർമാണ പ്രവർത്തനങ്ങൾ  കലക്ടർ പി കെ സുധീർ ബാബു വിശദീകരിക്കും.
 കെയർ ഹോം പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ മന്ത്രി നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കും സ്ഥലം വാങ്ങി നൽകിയതിന്റെ രേഖകളും കൈമാറും.  വീടുകകൾക്കുളള വൈദ്യുതീകരണ സാമഗ്രികളും പുനർനിർമാണ പ്രവർത്തനങ്ങളിൽ സഹകരിച്ച എൻജിനിയറിങ‌് വിദ്യാർഥികൾക്കുളള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും. കെയർ ഹോം പദ്ധതിയിൽ പങ്കുചേർന്ന സഹകരണ സംഘങ്ങൾ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിയ സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവയെ ചടങ്ങിൽ ആദരിക്കും.ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളും പങ്കെടുക്കും.
 
 
പ്രധാന വാർത്തകൾ
 Top