ഉഴവൂർ
സ്വന്തമായി വീടെന്ന സ്വപ്‌നവുമായി ജീവിതസായാഹ്നത്തിൽ കാത്തിരുന്ന ഉഴവൂർ പൊയ്യാനിമലയിലെ താന്നിമല രുഗ്മിണിയമ്മയുടെ ജീവിതാഭിലാഷം തിങ്കളാഴ്ച പൂവണിയും.
സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് വീടിനുള്ള തറകെട്ടിയിട്ടെങ്കിലും പൂർത്തിയാക്കാനുള്ള സഹായത്തിനായി വർഷങ്ങൾ കാത്തിരിപ്പായിരുന്നു രുഗ്മിണിയമ്മ. സിപിഐ എം ഉഴവൂർ ലോക്കൽ കമ്മിറ്റിയാണ് ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ് 700 ചതുരശ്രയടി വീട് നിർമിച്ചത്. 2022 ജൂലൈ 14 ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം ലാലിച്ചൻ ജോർജ് കട്ടിളവയ്പ് നടത്തിയാണ് നിർമാണത്തിന് തുടക്കമിട്ടത്. ഉഴവൂർ ലോക്കൽ സെക്രട്ടറി എൻ സോമനാഥപിള്ള ചെയർമാനും ലോക്കൽകമ്മിറ്റി അംഗം ടി ആർ രഞ്ജിത്ത് കൺവീനറുമായ നിർമാണകമ്മിറ്റിയാണ് ഭവനനിർമാണം പൂർത്തീകരിച്ചത്. തിങ്കൾ വൈകിട്ട് അഞ്ചിന് ഉഴവൂർ ടൗണിൽനടക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എ വി റസൽ രുഗ്മിണിയമ്മയ്ക്ക് താക്കോൽ കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..