29 May Friday

അഭയം ഹെൽപ്‌ ഡെസ്‌ക്കുകൾ ലോക്കൽ കേന്ദ്രങ്ങളിൽ ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 

കോട്ടയം
കോവിഡ്‌ 19  പടരുന്ന സാഹചര്യത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ ഹെൽപ്‌ ഡെസ്‌ക്കുകൾ ആരംഭിക്കണമെന്ന്‌ അഭയം ഉപദേശകസമിതി ചെയർമാൻ വി എൻ വാസവനും സെക്രട്ടറി എബ്രഹാം തോമസും അഭ്യർഥിച്ചു. ജില്ലയിൽ കുറച്ച്‌ ആശ്വാസം വന്നിട്ടുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്‌. വ്യാപിക്കാതിരിക്കാൻ അതീവ ശ്രദ്ധപുലർത്തണം. നിലവിൽ ജില്ലയിൽ പത്തിലേറെ കേന്ദ്രങ്ങളിൽ അഭയം ഹൈൽപ്‌ ഡെസ്‌ക്ക്‌ പ്രവർത്തിക്കുന്നുണ്ട്‌. അവിടെ കൈകഴുകൽ കേന്ദ്രം തുടങ്ങിയതിനുപുറമെ ബോധവൽക്കരണ ലഘുലേഖയും വിതരണം ചെയ്‌തുവരുന്നു. കൂടാതെ രോഗബാധയുണ്ടായ പ്രദേശങ്ങളിലെത്തി ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ പ്രവർത്തന നടപടികൾ കൈക്കൊള്ളുകയും ചെയ്‌തു. നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആവശ്യമായ സഹായം നൽകിയതും പ്രയോജനപ്രദമായി.
എല്ലാ രാജ്യങ്ങളിലും കോവിഡ്‌ ദുരന്തം വിതയ്‌ക്കുകയാണ്‌. രക്ഷാ –-പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മുടെ നാട്‌ മാതൃകയാണെങ്കിലും മലയാളികൾ എല്ലാ രാജ്യങ്ങളിലും ഉണ്ടെന്ന പ്രത്യേകതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. അഭയം ഹെൽപ്‌ ഡെസ്‌ക്ക്‌  പ്രവർത്തനങ്ങൾ മറ്റ്‌ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചാൽ കൂടുതൽ പ്രയോജനപ്രദമാകുമെന്നും  സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ പിന്തുണയും സഹകരണവും ഇനിയും ഉണ്ടാകണമെന്നും ഉപദേശകസമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
 
 
പ്രധാന വാർത്തകൾ
 Top