01 December Tuesday

ഓട്ടോക്കാരന്റെ കൊലപാതകം: പ്രതിയെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 

കോട്ടയം
ഓട്ടോക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു. കടുത്തുരുത്തി വില്ലേജിൽ പൂഴിക്കോൽ  കൊടുന്തല വീട്ടിൽ തമ്പിയെ( 33)  ക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി പൂഴിക്കോൽ സെറ്റിൽമെന്റ് കോളനിയിൽ പൊന്നപ്പനെയാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ്‌ സെഷൻസ് കോടതി -ജഡ്ജി ഹഫീസ് മുഹമ്മദ് വെറുതെ വിട്ടത്. 2016 ഡിസംബർ 10 നാണ് കേസിനാസ്പദമായ സംഭവം. വ്യക്തി വിരോധത്തിന്റെ പേരിൽ പൊന്നപ്പനും  സഹോദരനായ രാജുവും ചേർന്ന് തമ്പിയെ പൂഴിക്കാൽ സെറ്റിൽമെന്റ് കോളനിയിലേക്കുള്ള പൊതുവഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ ഒന്നാം പ്രതിയായ രാജു വിചാരണയ്ക്ക് മുൻപുതന്നെ മരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top