18 October Friday

മുഖ്യമന്ത്രി ഇന്ന‌് 3 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
പാലാ
എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ‌്ച പാലാ മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളിൽ പ്രസംഗിക്കും. 
മൂന്നിലവ‌്, മേലുകാവ‌്, തലനാട‌് മേഖലകൾ കേന്ദ്രീകരിച്ച‌് രാവിലെ 10 ന‌് മേലുകാവിൽ ചേരുന്ന പൊതുയോഗത്തിലാണ‌് ആദ്യം പങ്കെടുക്കുന്നത‌്. വൈകിട്ട‌് നാലിന‌് കൊല്ലപ്പള്ളിയിലും അഞ്ചിന‌് കരൂരും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും പിണറായി പ്രസംഗിക്കും. 
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ സി ദിവാകരൻ, തോമസ‌് ചാണ്ടി, സിപിഐ നേതാവ‌്  കെ ഇ ഇസ‌്മയിൽ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top