24 October Thursday

പുരയിടം തോട്ടമാക്കിയത്‌ തിരുത്താൻ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കോട്ടയം
പുരയിടങ്ങളെ തോട്ടം എന്ന്‌ രേഖപ്പെടുത്തിയ  റീസർവേ അപാകം പരിഹരിക്കാൻ നടപടി. ഇക്കാര്യം പരിശോധിച്ച്‌ ആവശ്യമായ തരുത്തൽ നടപടി സ്വീകരിക്കാൻ ഭൂരേഖ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയതായി കലക്ടർ പി കെ സുധീർബാബു അറിയിച്ചു. ഇതോടെ മീനച്ചിൽ താലൂക്കിലെ ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ ദീർഘനാളത്തെ പരാതികൾക്ക്‌ പരിഹാരമാകും. 
റീസർവേ പിശകുമൂലം തോട്ടം എന്ന്‌  രേഖപ്പെടുത്തപ്പെട്ടതായുള്ള  പരാതികൾ സമയബന്ധിതമായി പരിശോധിച്ച്‌ തീർപ്പാക്കും. 2017 ആഗസ്‌ത്‌ 26ലെ സർക്കാർ ഉത്തരവ്‌ പ്രകാരമാണ്‌ നടപടി. തോട്ടങ്ങളുടെ ഭൂപരിധിയിൽ ഇളവ്‌ അനുവദിച്ച സ്ഥലങ്ങളിൽ മിച്ചംവന്ന ഭൂമിയുടെ ഇനം മാറ്റണമെന്ന അപേക്ഷകൾ പരിഗണിക്കില്ല. അതേസമയം റീസർവെയിലെ പിശകുകൾ തിരുത്താനാണ്‌ ഇപ്പോഴത്തെ നടപടി.
പ്രധാന വാർത്തകൾ
 Top