01 June Monday

നെഞ്ചോട‌് ചേർത്ത‌് ഏറ്റുമാനൂർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 കോട്ടയം

സ്ഥാനാർഥിയുടെ വരവിന്റെ അറിയിപ്പുമായി വാഹനം വന്നു. ഇതോടെ വഴിയരികിലും വീടുകളുടെ വരാന്തയിലും മുറ്റത്തുമായി സ‌്ത്രീകളടക്കമുള്ളവർ കാത്തുനിൽക്കുന്നു. പിന്നാലെ തുറന്ന വാഹനത്തിൽ വി എൻ വാസവൻ വരുന്നു. കാത്തുനിന്നവർ നിറഞ്ഞ ചിരിയുമായി വാസവനെ അഭിവാദ്യം ചെയ്യുന്നു. കൈ വീശി പ്രത്യഭിവാദ്യം. വോട്ടും മനസ്സും വാസവനൊപ്പമെന്ന‌് അറിയിച്ച‌് ഓരോരുത്തരും വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഇത‌് സ്ഥാനാർഥി പര്യടനത്തിലെ സ്വീകരണ കേന്ദ്രങ്ങളിലേക്ക‌് എത്തും മുമ്പുള്ള കാഴ‌്ച. 
 കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ടാംഘട്ട പൊതുപര്യടനത്തിന്റെ ആവേശചിത്രമാണിത‌്. സ്വീകരണ കേന്ദ്രങ്ങളും ആവേശക്കടലായി മാറി. തീപോലെ നിന്ന വെയിലിനെ കൂസാതെയായിരുന്നു ഉച്ചയ‌്ക്കു മുമ്പ‌് വരെ ഓരോയിടത്തേയും സ്വീകരണം. ഉച്ചകഴിഞ്ഞപ്പോൾ പെയ‌്ത മഴയ‌്ക്കും ആവേശ സൂര്യനെ മറയ‌്ക്കാനായില്ല. ഏറ്റുമാനൂരിൽ എല്ലായിടത്തും നെഞ്ചോട‌് ചേർക്കുകയായിരുന്നു വാസവനെ.
ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, നീണ്ടൂർ, അയ‌്മനം, ആർപ്പൂക്കര, തിരുവാർപ്പ‌്, കുമരകം പഞ്ചായത്തുകളിലായിരുന്നു പര്യടനം. കറ്റോട‌് കവലയിൽനിന്ന‌് തുടക്കം. കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ അഡ്വ. വി കെ സത്യവാൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു. അനശ്വര രക്തസാക്ഷി ബാബു ജോർജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ‌് വാസവൻ ബുധനാഴ‌്ചത്തെ പര്യടനം ആരംഭിച്ചത‌്. സ‌്ത്രീകളടക്കം നൂറുകണക്കിന‌ാളുകൾ അണിനിരന്ന ഉജ്വല വരവേൽപ്പാണ‌് സ്ഥാനാർഥിക്ക‌് നൽകിയത‌്. സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് ടി ജി വിജയകുമാർ വാസവന‌് പിന്തുണയറിയിച്ച‌് സ്വീകരിക്കാനെത്തി. അടുത്ത സ്വീകരണ കേന്ദ്രങ്ങളിൽ കരകാട്ടത്തോടെയായിരുന്നു വരവേൽപ്പ‌്. എല്ലായിടത്തും സ‌്ത്രീകളുടെ വൻ പങ്കാളിത്തം. ചില കേന്ദ്രങ്ങളിൽ ചെണ്ടമേളം അകമ്പടിയായി. അതിരമ്പുഴയിൽ ഹൃദ്യമായ സ്വീകരണമായിരുന്നു. ഇൻഡസ‌്ട്രിയൽ എസ‌്റ്റേറ്റിൽ ഏത്തക്കുലയും പ ഴക്കുലയും നൽകിയായിരുന്നു വരവേൽപ്പ‌്. ഓണംതുരുത്തിൽ പട്ടുക്കുടയുമായെത്തിയാണ‌് സ്വീകരിച്ചത‌്. യൂണിവേഴ‌്സിറ്റി, മെഡിക്കൽ കോളേജ‌്, പരിപ്പ‌് തുടങ്ങിയയിടങ്ങളിലും ഉജ്വല വരവേൽപ്പായിരുന്നു. കുമരകം പഞ്ചായത്തിലെ ആശാരിമറ്റം കോളനിയിലാണ‌് സമാപനം.
ഏറ്റുമാനൂരിൽ ടി വി ബിജോയി, അതിരമ്പുഴയിൽ പി എൻ സാബു, നീണ്ടൂരിൽ ബാബു ജോർജ‌്, അയ‌്മനത്ത‌് ആർ പ്രമോദ‌് ചന്ദ്രൻ, പി കെ മണി, ആർപ്പൂക്കരയിൽ ടി ടി മാത്യു, തിരുവാർപ്പ‌് ചെങ്ങളം പുതുശേരിയിൽ എം ആർ മനോജ‌്, കുമരകത്ത‌് കെ എസ‌് സലിമോൻ എന്നിവർ സ്ഥാനാർഥിയെ സ്വീകരിച്ചു. എൽഡിഎഫ‌് നേതാക്കളായ കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ, ടി ആർ രഘുനാഥൻ, കെ എൻ രവി, അയ‌്മനം ബാബു, എം എസ‌് സാനു, അഡ്വ. കെ അനിൽകുമാർ, കെ എൻ വേണുഗോപാൽ, അഡ്വ. വി ജയപ്രകാശ‌്,  ഇ എസ‌് ബിജു,  പ്രശാന്ത് രാജൻ, കെ ഐ കുഞ്ഞച്ചൻ,  രാജീവ് നെല്ലിക്കുന്നേൽ, അഡ്വ. മൈക്കിൾ ജെയിംസ്, അഡ്വ. ബി മഹേഷ‌് ചന്ദ്രൻ, റിജേഷ‌് കെ ബാബു, പി എസ് വിനോദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top