26 March Tuesday
ചിറ്റാർപുഴ പുനർജനി

മാലിന്യം തള്ളിയിരുന്ന ഇടം മലർവാടിയാക്കി; ഇനി വരും നിരീക്ഷണ ക്യാമറകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 

 
കാഞ്ഞിരപ്പള്ളി
ഉപയോഗിച്ച‌് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, ഡയപ്പർ, അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെ തള്ളി വൃത്തിഹീനമാക്കിയ പ്രദേശങ്ങൾ നവീകരിച്ച‌് ചിറ്റാർപുഴ പുനർജനി സംഘം. വട്ടക്കുഴി ജങ‌്ഷനിൽ ചെടികൾ നട്ടുപിടിപ്പിച്ച്  മനോഹരമാക്കി. ചിറ്റാർപുഴയിലേക്കെത്തുന്ന കൊടുവന്താനം തോടിന്റെ ഉത്ഭവസ്ഥാനത്തുനിന്നാണ് പ്രവർത്തനം തുടങ്ങിയത്. ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായാണ‌് ശുചീകരണം. 
   ശുചീകരിച്ച പ്രദേശങ്ങൾ സംരക്ഷിക്കാൻ ക്യാമറ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട‌്.  
പഞ്ചായത്ത് എട്ടാം വാർഡ് വികസനസമിതി, ഹരിത കേരളം മിഷൻ, കുടുംബശ്രീ, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ കൂട്ടായ്മയിലാണ‌് പരിപാടി സംഘടിപ്പിച്ചത‌്. പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം പരിപാടി ഉദ്ഘാടനംചെയ്തു. ചിറ്റാർപുഴ പുനർജനി പദ്ധതി ജനറൽ കൺവീനർ എം എ റിബിൻ ഷാ, ചെയർമാൻ സ്കറിയാ ഞാവള്ളി, കൊടുവന്താനം പള്ളി പ്രസിഡന്റ‌് നസീർ കരിപ്പായിൽ, കൊടുവന്താനം പൊട്ടത്തോട് സംരക്ഷണസമിതി കൺവീനർ റിയാസ് കാൾടെക്സ്, ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, വിപിൻ രാജു, സന്നദ്ധ പ്രവർത്തകരായ പി പി അഹമ്മദ് ഖാൻ, ജോർജ് കോര, ഷാജി വലിയകുന്നത്ത്, ഹാജി എം എ ഹസൻകുഞ്ഞ്, പി എ ഷരീഫ്, ബിനു പത്യാല, ബിജു കരോട്ടുമഠം, ഇഖ്ബാൽ ഇല്ലത്ത്പറമ്പിൽ, ദീപ്തി ഷാജി, നാസർ ചുന്തിരംപറമ്പിൽ നജ്മുന്നീസാ, കെ കെ സതീഷ‌്‌കുമാർ, നിയാസ് അഹമ്മദ്, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top