22 May Sunday

നഷ്ടമായത് സംഗീത 
രംഗത്തെ അതുല്യ പ്രതിഭയെ: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കോട്ടയം
സംഗീതരംഗത്തെ അത്യുല്യ പ്രതിഭ ആലപ്പി രംഗനാഥിന്റെ വേർപാട് സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഗാനരംഗത്ത് അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. രചന, ആലാപനം, സംവിധാനം, ഗവേഷണം എന്നിങ്ങനെ എല്ലാ പ്രതിഭയും സ്വായത്തമാക്കിയ അനുഗൃഹീത കലാകാരനായിരുന്നു. ഈ രംഗത്തെ ഗവേഷണത്തിലൂടെ ഇനിയും വിലപ്പെട്ട സംഭാവനകൾ സംഗീതലോകത്തിന് നൽകാനാകുമായിരുന്നു.
നാടകരംഗത്ത് സമൂഹത്തെ പുരോഗമന വഴിയെ നയിക്കാനും ശ്രദ്ധിച്ച സർഗധനനായിരുന്നു. സിപിഐ എമ്മിന്റെ സഹയാത്രികനായിരുന്നു. ഇക്കഴിഞ്ഞ ജില്ലാ സമ്മേളന വേദിയിൽ പാർടിയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയതും കടപ്പാടോടെ സ്മരിക്കുന്നതായും ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ജില്ലാ സെക്രട്ടറി എ വി റസൽ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top