22 October Tuesday

മഴ: കൺതുറക്കാം, കരുതലാവാം സുരക്ഷാ നിർദേശവുമായി കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 കോട്ടയം

മഴയും കാറ്റും എത്തുമ്പോൾ പൊതുജനങ്ങൾക്ക‌് അതീവ ഗൗരവ സുരക്ഷാ മുന്നറിയിപ്പുമായി വൈദ്യുതി ബോർഡ‌്.  
വൈദ്യുതിലൈൻ അല്ലെങ്കിൽ സർവീസ് വയർ പൊട്ടിവീണ് കിടക്കുന്നത് കണ്ടാൽ ഒരു കാരണവശാലും സ്പർശിക്കരുത്. ഉടൻ ബന്ധപ്പെട്ട കെഎസ്ഇ ബി ഓഫീസിൽ അറിയിച്ച് ലൈൻ സർവീസ് വയർ ഓഫ് ചെയ്യണം. ഓഫ് ചെയ്തെന്ന് ഉറപ്പാകാതെ അതിനടുത്ത് പോകുകയോ തൊടാനോ പാടില്ല. കൂടാതെ ജനറേറ്റർ ഇൻവെട്ടർ വഴിയും വൈദ്യുതി കടന്നുവരാം. 
ശ്രദ്ധിക്കുക ഈ കാര്യങ്ങൾ
1. മഴയുള്ള സമയത്ത് സർവീസ് വയർ കേബിളിൽ തൊടരുത്. പൊട്ടി കിടക്കുന്ന വൈദ്യുത കമ്പികളിൽ സ്പർശിക്കരുത്. വൈദ്യുത കമ്പി പൊട്ടിവീണത് കണ്ടാൽ ഓഫീസിലോ 1912 എന്ന നമ്പറിലോ വിവരം അറിയിക്കണം. 
2. അഡാപ്റ്ററുകൾ, പ്ലഗ്ഗുകൾ ഇവ സോക്കറ്റിൽ ഘടിപ്പിച്ച സോൾ ലോഹ ചിന്നുകളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടുകളിൽ നിർബന്ധമായും ഇഎൽസിബി ഘടിപ്പിക്കുക. സ്റ്റേ വയറുകളിൽ തൊടുകയോ അഴിച്ച് മറ്റാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇത് ഷോക്കടിക്കാൻ സാധ്യതയേറെയാണ്. 
3. കമ്പിവേലികളിൽ വൈദ്യുതി പ്രവഹിപ്പിക്കരുത്. ഇടിമിനലുള്ള സമയം വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പികളിലോ എർത്ത് പൈപ്പിലോ തൊടരുത് . 
4. ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ ടിവി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയവ പ്രവർത്തിപ്പിക്കരുത്. പ്ലഗിൽ പിടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ എത്രയും വേഗം ഡിസ‌്കണക്റ്റ് ചെയ്യണം. 
5 . വൈദ്യുത പോസ്റ്റുകൾക്ക് സമീപം ഇരുമ്പ് തോട്ടികൾ, ഏണികൾ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല. വൈദ്യുതി കമ്പി പൊട്ടിവീണതായോ വൈദ്യുതി സംബന്ധമായ മറ്റെന്തെങ്കിലും അപകട സാധ്യതകളോ ശ്രദ്ധയിൽപെട്ടാൽ 94960 61061 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top