30 November Monday

നാടിനൊപ്പം എൻജിഒ യൂണിയനും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020
കോട്ടയം
കോവിഡ്- 19 പ്രതിരോധത്തിന്‌ നാടിനൊപ്പം കേരള എൻജിഒ യൂണിയനും മുന്നിട്ടിറങ്ങി. ജില്ലയിലെ വിവിധ ഓഫീസുകളിൽ യൂണിയൻ പ്രവർത്തകർ സാനിറ്റൈസർ സൗകര്യമൊരുക്കി. ഓഫീസുകളിൽ ‘ബ്രേക്ക് ദി ചെയിൻ' പ്രചാരണവും സംഘടിപ്പിച്ചു.
കലക്ടറേറ്റിൽ മന്ത്രി പി തിലോത്തമൻ ഉദ്ഘാടനംചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കലക്ടർ പി കെ സുധീർ ബാബു, ഡിഎംഒ ജേക്കബ് വർഗീസ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, ജില്ലാ പ്രസിഡന്റ്‌ കെ ആർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. 
ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസിൽ പ്രസിഡന്റ്‌ സജി തടത്തിൽ ഉദ്ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച ടാപ്പിന്റെയും സാനിറ്റൈസറിന്റെയും ഉദ്ഘാടനം തഹസിൽദാർ ജി അജിത്ത് കുമാർ നിർവഹിച്ചു. 
വൈക്കം സിവിൽ സ്റ്റേഷനിൽ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എൻ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം വി കെ വിപിനൻ, പാലായിൽ ജില്ലാ സെക്രട്ടറിയറ്റംഗം ജെ അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പാമ്പാടി ഏരിയയിലെ പള്ളിക്കത്തോട് ഐടിഐയിൽ സാനിറ്റൈസർ വിതരണോദ്‌ഘാടനം പ്രിൻസിപ്പൽ എസ്‌ ശ്രീകുമാരൻ നിർവഹിച്ചു. 
ചൊവ്വാഴ്‌ച കോട്ടയം മിനി സിവിൽ സ്റ്റേഷൻ, വയസ്കര വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ യൂണിയൻ ജില്ലാ ട്രഷറർ എൻ പി പ്രമോദ് കുമാർ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top