16 July Tuesday

തണലേകാൻ അഭയം കുടകൾ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

അഭയം കുടകളുടെ വിപണനോദ്്‌ഘാടനം ഡിഎഡബ്ല്യുഎഫ‌് ജില്ലാ സെക്രട്ടറി കെ കെ സുരേഷ‌ിന്‌ നൽകി സൊസൈറ്റി ഉപദേശകസമിതി ചെയർമാൻ വി എൻ വാസവൻ നിർവഹിക്കുന്നു

 കോട്ടയം

തണലേകാൻ ഇത്തവണയും അഭയം ചാരിറ്റബ‌ിൾ സൊസൈറ്റിയുടെ കുടകൾ വിപണിയിലെത്തി. ഭിന്നശേഷിക്കാരായ നിരവധി പേർക്ക‌് ജീവിതത്തിന്റെ തണലായ ഈ കുട നാടിനും പ്രിയപ്പെട്ടതാണ‌്. സ്വന്തം മനക്കരുത്തുകൊണ്ട‌് അവർ നിർമിച്ചെടുത്ത കുടകൾ മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും വിപണിയിൽ ആകർഷകമാകും‌. 
 എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്ന അഭയം ചാരിറ്റബ‌ിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ‌് ഭിന്നശേഷിക്കാരായ സ‌്ത്രീകൾക്ക‌് വരുമാന മാർഗമായി "അഭയം കുട' വിപണിയിലെത്തിക്കുന്നത‌്. ഇവർക്കു വേണ്ട പരിശീലനം ഫെബ്രുവരിയിൽ നൽകിയിരുന്നു‌. ത്രീ ഫോൾഡിനു പുറമെ അഞ്ചായി മടക്കാവുന്ന ഫൈവ‌് ഫോൾഡ‌് കുടകളാണ‌് ഇത്തവണത്തെ പ്രത്യേകത. നല്ല നിലവാരമുള്ള അഭയം കുടകൾക്ക‌് വിപണിയിലെ മറ്റ‌് കുടകളേക്കാൾ വിലക്കുറവുമുണ്ട‌്. കുട്ടികളുടെ കുടകൾ 260 രൂപക്ക‌് ലഭിക്കും. ഫൈവ‌് ഫോൾഡിന‌് 490 രൂപയാണ‌്. ഭിന്നശേഷിക്കാർക്ക‌് വീട്ടിലിരുന്ന‌് വരുമാനം കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ‌് അഭയം കുട നിർമാണ പദ്ധതിക്ക‌് ജീവൻ നൽകിയത‌്. നൂറിലധികം ഭിന്നശേഷിക്കാർക്ക‌് ഇത‌് നല്ല വരുമാനമായി. ഈ നേട്ടം സമൂഹത്തിന‌് തങ്ങളോടുള്ള കാഴ‌്ചപ്പാടിൽ പോലും മാറ്റമുണ്ടാക്കിയെന്ന‌് അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യഘട്ടമായി 6,000 കുടകൾ വിപണിയിലിറക്കി. 
 വിവിധ സഹകരണ സംഘങ്ങളുടെ സ‌്റ്റാളുകൾ വഴിയായിരിക്കും വിപണനം. കടുത്തുരുത്തി, കുമാരനല്ലൂർ, കുറിച്ചി, കാരാപ്പുഴ, നാട്ടകം, കോടിമത, വടയാർ, ഇത്തിത്താനം ജനത എന്നീ സർവീസ‌് സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാർ 100 വീതം കുടകൾ ഏറ്റുവാങ്ങി. ഭിന്നശേഷിക്കാർക്ക‌് കരകൗശല നിർമാണത്തിലൂടെ വരുമാനം കണ്ടെത്തുന്ന സംരംഭം തുടങ്ങാനും അഭയം ഗവേണിങ‌് ബോഡി തീരുമാനിച്ചിട്ടുണ്ട‌്. ഇതുവഴി കൂടുതൽ പേർക്ക‌് തൊഴിൽ ലഭ്യമാകും. 
 കുടകളുടെ വിപണനോദ‌്ഘാടനം അഭയം സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ നിർവഹിച്ചു. ഡിഎഫറന്റ‌്‌ലി ഏബിൾഡ‌് പേഴ‌്സൺസ‌് വെൽഫെയർ ഫെഡറേഷൻ(ഡിഎഡബ്ല്യുഎഫ‌്) ജില്ലാ സെക്രട്ടറി കെ കെ സുരേഷ‌് കുട ഏറ്റുവാങ്ങി. ഡിഎഡബ്ല്യുഎഫ‌് 1000 കുടകളാണ‌് ഏറ്റുവാങ്ങിയത‌്. അഭയം ചെയർമാൻ അഡ്വ. സജി കൊടുവത്ത‌് അധ്യക്ഷനായി. 
 സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ഏരിയ സെക്രട്ടറി ബി ശശികുമാർ, അഭയം വൈസ‌്ചെയർപേഴ‌്സൺ പ്രൊഫ. ജി ഗീത,  വൈസ‌്ചെയർമാൻ സി എസ‌് കേശവൻ, ലിസി വർഗീസ‌്  എന്നിവർ സംസാരിച്ചു. അഭയം സെക്രട്ടറി ഏബ്രഹാം തോമസ‌് സ്വാഗതവും ബി ആനന്ദക്കുട്ടൻ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top