20 May Monday

മഴക്കാല പൂർവ ശുചീകരണത്തിൽ ജീവനക്കാർ പങ്കാളികളാവുക: കെഎംസിഎസ‌്യു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

 
ചങ്ങനാശേരി
കാലവർഷം ശക്തിപ്പെടുന്നതിനൊപ്പം കേരളത്തിൽ പൊട്ടിപ്പുറപ്പെടുന്നതിനിടയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന‌് എല്ലാ ജീവനക്കാരും സർവാത്മനാ സഹകരിക്കണമെന്ന‌് കെഎംസിഎസ‌് യു കോട്ടയം–-ഇടുക്കി ജില്ലാ സമ്മേളനം അഭ്യർഥിച്ചു.
ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സമ്മേളനം എംജി സവകിാശാല സിൻഡിക്കറ്റംഗം അഡ്വ. പി കെ ഹരികുമാർ ഉദ‌്ഘാടനം ചെയ‌്തു. തദ്ദേശസ്വയംഭരണ പൊതുസർവീസ‌് പ്രാവർത്തികമാക്കുകയും ജീവനക്കാരുടെ ക്ഷാമബത്തയടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുകയും ചെയ‌്ത സംസ്ഥാന സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. 
കെഎംസിഎസ‌് യു സംസ്ഥാന പ്രസിഡന്റ‌് പി സുരേഷ‌്, സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എൻ സിന്ധു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ഹരികൃഷ‌്ണൻ, ഒ വി മായ, സംസ്ഥാന വനിതാകമ്മിറ്റിയംഗം വി ഷിജില, ജില്ലാ വനിതാകമ്മിറ്റി കൺവീനർ പി എൻ ഗീത, ജില്ലാ സെക്രട്ടറി എ എസ‌് ബിജുമോൻ, റ്റി ഡി ഷാജി, കെ സി ഷാജി, റസൽ നജീഷ‌്, എം ആർ സാനു, എസ‌് രതീഷ‌്, പി വിശ്വം, സുധീഷ‌്കുമാർ എസ‌് എന്നിവർ സംസാരിച്ചു.
  സംസ്ഥാന സെക്രട്ടറി രാജൻ വി എബ്രഹാമിന‌് നൽകിയ യാത്രയയപ്പ‌് യോഗം സംസ്ഥാന പരിവർത്തിത ക്രെസ‌്തവ വികസന കോർപറേഷൻ ചെയർമാൻ പി ജെ വർഗീസ‌് ഉദ‌്ഘാടനം ചെയ‌്തു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമാ എസ‌് നായർ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ രാജീവ‌്, കെഎംസിഎസ‌് യു ജില്ലാ പ്രസിഡന്റ‌് വി എസ‌് എം നസീർ എന്നിവർ സംസാരിച്ചു.
 ഭാരവാഹികൾ: വി എസ‌് എം നസീർ(പ്രസിഡന്റ‌്), ടി ഡി ഷാജി, കെ സി ഷാജി(വൈസ‌് പ്രസിഡന്റുമാർ), എ എസ‌് ബിജുമോൻ(സെക്രട്ടറി), എം ആർ സാനു, എസ‌് രതീഷ‌്, പി എസ‌് വിശ്വം(ജോയിന്റ‌് സെക്രട്ടറിമാർ), റസൽ നജീഷ‌്(ട്രഷറർ).
 
 
പ്രധാന വാർത്തകൾ
 Top