15 May Saturday

ഉയർന്നുതന്നെ; 
കൈവിടരുത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

മാസ്കില്ല, അകലമില്ല കോവിഡ് രണ്ടാം ഘട്ടം ഇരച്ചെത്തിയതിന്റെ അപകടം മനസിലാകാതെ വാഹന യാത്ര നടത്തുന്നവരടക്കം ബഹുജനം നിരവധിയാണ്. നഗരത്തിലൂടെ  കടന്നുപോയ വിവിധ വാഹനങ്ങളിൽ നിന്നും

കോട്ടയം

ജില്ലയിൽ 751 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 4206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
രോഗം ബാധിച്ചവരിൽ 340 പുരുഷൻമാരും 333 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 108 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 
253 പേർ രോഗമുക്തരായി. 4443 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 90,368 പേർ കോവിഡ് ബാധിതരായി. 85,075 പേർ രോഗമുക്തിനേടി. ജില്ലയിൽ ആകെ 13,426 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ;
കോട്ടയം -131, പാമ്പാടി -40, വൈക്കം- 28, പുതുപ്പള്ളി 27, ചങ്ങനാശേരി -26, കൂരോപ്പട 21, കുറിച്ചി, കടുത്തുരുത്തി -18, എരുമേലി, ആർപ്പൂക്കര- 17, അകലക്കുന്നം -16, ഏറ്റുമാനൂർ, വെള്ളൂർ -15, കല്ലറ -13, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് -12, അതിരമ്പുഴ, തലയോലപ്പറമ്പ്, വാഴൂർ -11, ഉദയനാപുരം, ചിറക്കടവ്, ചെമ്പ്, കുറവിലങ്ങാട്, അയർക്കുന്നം, വെളിയന്നൂർ -10, മറവന്തുരുത്ത്, പാറത്തോട്, കറുകച്ചാൽ -9, രാമപുരം, കിടങ്ങൂർ, പാലാ, മീനടം, പള്ളിക്കത്തോട്, വെച്ചൂർ -8, നെടുംകുന്നം, നീണ്ടൂർ, കാണക്കാരി -7, അയ്മനം, തിരുവാർപ്പ്, പൂഞ്ഞാർ, മണർകാട്, മണിമല, മരങ്ങാട്ടുപിള്ളി 6, വാഴപ്പള്ളി, ഉഴവൂർ, മുളക്കുളം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മാഞ്ഞൂർ, ഞീഴൂർ, തലയാഴം, എലിക്കുളം 5, കുമരകം, വാകത്താനം, കങ്ങഴ, കരൂർ, വിജയപുരം, ഭരണങ്ങാനം 4, മുത്തോലി, കൊഴുവനാൽ, പനച്ചിക്കാട്, ടിവി പുരം 3, കടപ്ലാമറ്റം, ഈരാറ്റുപേട്ട 2, മൂന്നിലവ്, കടനാട്, മീനച്ചിൽ 1.
 
ഇന്നും നാളെയും പരിശോധന
കോട്ടയം
സംസ്ഥാനതല കോവിഡ് അവലോകന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 16, 17 തീയതികളിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ 20,000 പേരെ കോവിഡ് പരിശോധനക്ക്‌ വിധേയരാക്കുമെന്ന് കലക്ടർ എം അഞ്ജന അറിയിച്ചു. 
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഊർജ്ജിതമാക്കുന്നത്. 
12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് യഥാക്രമം 407, 629, 816, 751 എന്നിങ്ങനെയാണ്. രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ പരിശോധനക്ക്‌ വിധേയരാകാൻ ജനങ്ങൾ സന്നദ്ധരാകണമെന്ന് കലക്ടർ നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top