01 April Wednesday
ദേശീയപതാകയോട‌് അവഹേളനം

അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

 

 
പാലാ
വിദേശ വിനോദ സഞ്ചാരികൾ ജാക്കറ്റിന‌് പിന്നിൽ ഇന്ത്യൻ ദേശീയപതാക പേഴ്സ് രൂപത്തിൽ ചേർത്ത‌് ദുരുപയോഗം ചെയ്‌തത്‌ അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി. പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയിലാണ്‌ നടപടി.
കഴിഞ്ഞ ദിവസം മൂന്നാറിൽനിന്നും പാലാ വഴി എറണാകുളത്തിന‌് സൈക്കിളിൽ പോയ വിദേശസഞ്ചാരികളാണ് ദേശീയപതാക ദുരുപയോഗം ചെയ്തത്‌. പതിനഞ്ചോളം വിദേശ സഞ്ചാരികൾ പാലാ വഴി കടന്നുപോകവെയാണ് ഇത്‌ ശ്രദ്ധയിൽപ്പെട്ടത്. യാത്രികരെ തടഞ്ഞുനിർത്തി ഇങ്ങനെ ചെയ്യരുതെന്നാവശ്യപ്പെട്ടു. എന്നാൽ സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മലയാളി ഗൈഡ് അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന‌് സംഘത്തെ അനുഗമിച്ച രണ്ട‌് വാഹനങ്ങളിൽ സഞ്ചാരികളെ സൈക്കിൾ ഉൾപ്പെടെ കയറ്റി ടൂർ ഓപറേറ്റർ സംഘം സ്ഥലം വിട്ടു. എറണാകുളം കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്ന അഡ്വഞ്ചർ ടൂറിസം പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനമാണ് വിദേശ സഞ്ചാരികളെ ഇന്ത്യയിൽ എത്തിച്ചതെന്നാണ്‌ അറിഞ്ഞത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക‌് പരാതി നൽകിയത്.
1971ലെ നാഷണൽ ഹോണർ ആക്ട്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ പ്രകാരം ദേശീയപതാക ദുരുപയോഗം ചെയ്യുന്നത്‌ കുറ്റകരമാണ്. മൂന്നു വർഷം തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കത്തക്കവിധമുള്ള കുറ്റമാണിത്. ഇതുസംബന്ധിച്ച‌് വിദേശ സഞ്ചാരികളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സംഘാടകർക്കാണ‌്. ഇതേക്കുറിച്ച് അറിയിച്ചപ്പോൾ തങ്ങളുടെ ബാധ്യതയല്ലെന്ന നിലപാടാണ് സംഘാടകർ സ്വീകരിച്ചതെന്നും പരാതിയിൽ പറയുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top