27 May Monday

ആവേശമായി "ഫെസ‌്റ്റിവൽ ഓഫ‌് ഫ്രീഡം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
 
കോട്ടയം
"സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി ബഹുസ്വരതയുടെ ലോകത്തേക്ക‌്' എന്ന സന്ദേശംപകർന്ന‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫെസ‌്റ്റിവൽ ഓഫ‌് ഫ്രീഡം' പരിപാടി ആവേശകരമായി. തിരുനക്കര പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനത്ത‌് നടത്തിയ പരിപാടി കവി കുരീപ്പുഴ ശ്രീകുമാർ ഉദ‌്ഘാടനംചെയ‌്തു.
നഗരത്തിൽ കൂറ്റൻ റാലിയോടെയാണ‌് പരിപാടി സംഘടിപ്പിച്ചത‌്. പൊലീസ‌് പരേഡ‌് മൈതാനത്ത‌് തുടങ്ങി തിരുനക്കരയിലെ സമ്മേളനവേദിയിൽ അവസാനിച്ച റാലിയിൽ കലാരൂപങ്ങളും നിശ‌്ചല ദൃശ്യങ്ങളും അണിനിരന്നു. സമ്മേളനത്തിൽ എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എം എസ‌് ദീപക‌് അധ്യക്ഷനായി. "സ്വാതന്ത്ര്യം: ഇന്നലെ, ഇന്ന‌്, നാളെ' എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ‌് ജെയ‌്ക‌് സി തോമസ‌് സംസാരിച്ചു. സംസ്ഥാന സ‌്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ നികിത മനോജിനെ ആദരിച്ചു. നികിതയ‌്ക്ക‌് പ്രസംഗത്തിനും വേദിയൊരുക്കി. 
ഏതാനും ദിവസംമുമ്പ‌് കുടമാളൂരിൽ നടന്ന മറ്റൊരു സ്വീകരണ ചടങ്ങിൽ നവോത്ഥാനത്തെക്കുറിച്ച‌് സംസാരിച്ചതിന‌് ആർഎസ‌്എസുകാർ നികിതയെ അധിക്ഷേപിച്ചിരുന്നു. ഇതേതുടർന്ന‌് നികിതയ‌്ക്ക‌് പ്രസംഗത്തിന‌് വേദി നൽകുമെന്ന‌് എസ‌്എഫ‌്ഐ പ്രഖ്യാപിച്ചിരുന്നു. പരിപാടിക്ക‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എം അരുൺ സ്വാഗതവും ജില്ലാ വൈസ‌്പ്രസിഡന്റ‌് ദയ സാബു നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top