25 May Saturday

ബിജെപി വീണ്ടും വന്നാൽ രാജ്യം തകർക്കും: കെ ജെ തോമസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 

അടൂർ
ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ അത് രാജ്യത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് പറഞ്ഞു. എൽഡിഎഫ് അടൂർ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കെ ജെ. വർഗീയവാദം ഉയർത്തി രാജ്യത്തെ ചിന്നഭിന്നമാക്കുന്ന പ്രവർത്തനമായിരിക്കും സംഘപരിവാറും ബിജെപിയും നടത്തുന്നത്. ഭക്ഷണത്തിന്റെ പേരിൽ ആളുകളെ കൊന്നൊടുക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് നരേന്ദ്ര മോദി ഭരണത്തിലുള്ളത്. ജനാധിപത്യത്തിനും മതേതരത്വത്തിനും വലിയ വെല്ലുവിളിയാണ് ബിജെപി ഭരണത്തിൽ നേരിട്ടത്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് വാഗ്ദാനംചെയ്ത‌് അധികാരത്തിലെത്തിയ മോദിക്ക് ഇന്ത്യൻ ജനതയോട‌് വാക്കുപാലിക്കാനായില്ല. മാത്രവുമല്ല ഒരു രൂപയുടെ പോലും കള്ളപ്പണം കണ്ടെത്താനുമായില്ല. ഇന്ത്യയിലെ കർഷകർക്കും യുവാക്കൾക്കും കൃഷിക്കാർക്കും സ്ത്രീകൾക്കും നൽകിയ വാഗ്ദാനം പാലിക്കാനും മോദിക്ക് കഴിഞ്ഞിട്ടില്ല. ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് ഡൽഹിയിൽ സിഖ് കൂട്ടക്കൊല നടത്തിയ കോൺഗ്രസും ഗുജറാത്തിൽ മുസ്ലിം ജനവിഭാഗത്തെയും ക്രിസ്ത്യൻ ജനവിഭാഗത്തെയും കൊന്നൊടുക്കിയ നരേന്ദ്രമോഡിയുടെ ബിജെപിയും ഓരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും കെ ജെ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top