29 February Saturday

31 പ്രിൻസിപ്പൽമാരും റീജണൽ ഡെപ്യൂട്ടി ഡയറക്ടറും വിരമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 കോട്ടയം

റീജണൽ ഡെപ്യൂട്ടി ഡയറക്‌ടറും 31 പ്രധാന അധ്യാപകരും ഹയർസെക്കൻഡറിയിൽനിന്ന്‌ ഈ വർഷം വിരമിക്കും. ആർഡിഡി കെ സി ബിനുകുമാരിക്കും ജില്ലയിലെ 31 എച്ച്‌എസ്‌എസ്‌ പ്രിൻസിപ്പൽമാർക്കും കോട്ടയം പ്രിൻസിപ്പൽസ്‌ ഫോറം നൽകുന്ന യാത്രയയപ്പ്‌ ശനിയാഴ്‌ച രാവിലെ 10ന്‌ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഹയർസെക്കൻഡറി ജോയിന്റ്‌ ഡയറക്‌ടർ (അക്കാദമിക്‌) പി പി പ്രകാശൻ മുഖ്യാതിഥിയാകും. 
 2018 മുതൽ കോട്ടയം, ഇടുക്കി ജില്ലകളുടെ ആർഡിഡിയായി സേവനമനുഷ്‌ഠിക്കുന്ന കെ സി ബിനുകുമാരി,  പ്രിൻസിപ്പൽമാരായ കെ വി പ്രദീപ്‌കുമാർ (എസ്‌എംഎസ്‌എൻ വൈക്കം), ഷിബി ജോസഫ്‌ (സെന്റ്‌ ആന്റണീസ്‌ പ്ലാശനാൽ), ഷൈല ജി നായർ (എസ്‌എംവി പൂഞ്ഞാർ), കുരുവിള മാത്യു (എംടി കോട്ടയം), കെ ജി സന്തോഷ്‌കുമാർ (എംജിഎം എൻഎസ്‌എസ്‌ ളാക്കാട്ടൂർ), ലത എം ജോൺ (ഗവ. കുടമാളൂർ), എ ജെ ജോസഫ്‌ (സെന്റ്‌ ആന്റണീസ്‌ പൂഞ്ഞാർ), ടി എം രമ (ഗവ. കുലശേഖരമംഗലം), ആലീസ്‌ ജോൺ (ഗവ. ഇടക്കുന്നം), ടി ഗോപകുമാർ (ഗവ. അരീപ്പറമ്പ്‌), കെ പി സൽമത്ത്‌ ബീവി (ഗവ. വിഎച്ച്‌എസ്‌ മുരിക്കുംവയൽ), ജെസി മൈക്കിൾ (എസ്‌എച്ച്‌ മൗണ്ട്‌ കോട്ടയം), ജിജി സി അലക്‌സ്‌ (സെന്റ്‌ ആൻസ്‌ കോട്ടയം), ഇ ആർ പ്രഭാവതിയമ്മ (ഗവ. പായിപ്പാട്‌), ഷാജി മാത്യു (ഗവ. കടപ്പൂര്‌), പി ജെ മാത്യു (സെന്റ്‌ ജോർജ്‌ അരുവിത്തുറ), സിബി തോമസ്‌ (ഗവ. ചെങ്ങളം), റോയി ഫിലിപ്പ്‌ (ഗവ. അടുക്കം), ജെയിംസ്‌ ആന്റണി (സെന്റ്‌ അലോഷ്യസ്‌ അതിരമ്പുഴ), എ ആർ രവികുമാർ (ഗവ. മോഡൽ കോട്ടയം), ജിജി ടെസ്‌ ഗ്രിഗറി (എസ്‌ജെബി നെടുങ്കുന്നം), ജോസ്‌ ജോസഫ്‌ (എസ്‌ ബി ചങ്ങനാശേരി), പി പത്മകുമാർ (ഗവ. ഇടക്കോലി), പി അജിത്‌കുമാർ (എസ്‌എൻഡിപി കിളിരൂർ), ഷാജി പി ജോൺ (ഗവ. ബോയ്‌സ്‌ പുതുപ്പള്ളി), ജി ശ്രീരഞ്‌ജിത്‌ (ഗവ. കാരാപ്പുഴ), മിനി മഞ്‌ജു (ഗവ. കുടവച്ചൂർ), എസ്‌ കെ മുംതാസ്‌ ബായി (മെഡിക്കൽ കോളേജ്‌ ഗവ. ആർപ്പൂക്കര), ഫാ. തോമസ്‌ ചൂളപ്പറമ്പിൽ (സെന്റ്‌ എഫ്രേംസ്‌ മാന്നാനം), മിനി എസ്‌ നായർ (എൻഎസ്‌എസ്‌ വെച്ചൂർ), സ്‌റ്റെസി സെബാസ്‌റ്റ്യൻ (സെന്റ്‌ തോമസ്‌ എരുമേലി) എന്നിവരാണ്‌  വിരമിക്കുന്നത്‌.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top