26 January Wednesday

സിൽവർലൈൻ 
പദ്ധതി നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

 കോട്ടയം

കേരളത്തിന്റെ ഭാവി വികസനത്തിന് നാഴികക്കല്ലാകുന്ന തിരുവനന്തപുരം–- കാസർകോട്‌ സിൽവർലൈൻ പദ്ധതി നടപ്പാക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി ആനന്ദക്കുട്ടനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.   
കേരളത്തിന്റെ റെയിൽവേ വികസനം വേഗത്തിലാക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്തസംരംഭമായി കെ റെയിൽ രൂപീകരിച്ചത്. കേരളത്തിൽ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റെയിൽ വികസനപദ്ധതികയാണ് സിൽവർലൈൻ. 
കേരളത്തിലെ നഗരങ്ങൾ പലതും ഗതാഗതക്കുരുക്കിലാണ്‌.  റോഡ്‌ വികസനം പലകാരണങ്ങളാലും തടസ്സപ്പെട്ടു. റെയിൽവേ വികസനം വേഗത്തിലുമല്ല. നിലവിലെ പാതയ്ക്ക്‌ പകരം പുതിയ പാത നിർമിക്കുന്നതിലൂടെ നാലുമണിക്കൂർ കൊണ്ട്‌ തലസ്ഥാനത്തുനിന്ന്‌ കാസർകോട്‌ എത്താനാവും.  ദേശീയപാതകളിലെ തിരക്കും ഒഴിവാകും.
 കേരളത്തിന്റെ അടുത്ത 50 വർഷത്തെ ഗതാഗത ആവശ്യങ്ങൾ  നിറവേറ്റാൻ ഉതകുന്നതാണ്‌ സിൽവർലൈൻ പദ്ധതി.  നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിച്ച്‌, ജനസാന്ദ്രത കുറഞ്ഞ മേഖലയിലൂടെയാണ്‌ കടന്നുപോകുന്നത്. കേരളത്തിന്റെ ടൂറിസത്തിനും വൻസാധ്യതയേകും. ചരക്കുഗതാഗതവും സാധ്യമാകും. നിരവധിപേർക്ക്‌ തൊഴിലും ലഭിക്കും. ഭൂമി നൽകുന്നവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്കെതിെരെ യുഡിഎഫ്, ബിജെപി, ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിന്‌ സങ്കുചിത രാഷ്‌ട്രീയ അജൻഡയുണ്ട്‌. കേരളത്തിന്റെ ഭാവിവികസനത്തെ തകർക്കുകയാണ്‌ ലക്ഷ്യം. 
എൽഡിഎഫ്‌ തുടർഭരണം ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസ്–- -ബിജെപി കൂട്ടുകെട്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. കേരളത്തിന്റെ ഭാവിവികസനത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള യുഡിഎഫ്–- ബിജെപി-–- ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിന്റെ വ്യാജപ്രചാരണങ്ങളെ തുറന്നു കാണിക്കാനാകണമെന്നും സമ്മേളനം വിലയിരുത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top