26 February Wednesday

സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 കടുത്തുരുത്തി 

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയും ‘നമ്മുടെ കൃഷി നമ്മുടെ ആരോ​ഗ്യം പദ്ധതിയും’ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്‌തു. ആ​രോ​ഗ്യ, കൃഷി രം​ഗത്ത് കേരളം മാതൃകയാണ്‌. കിടപ്പുരോ​ഗികളെ സംരക്ഷിക്കാൻ പുതിയ പദ്ധതികൾ ഉണ്ടാകണമെന്നും സമൂഹ്യ ജീവിതത്തിൽ മാറ്റം വരുത്താൻ കൃഷി സാർവത്രികമാക്കണമെന്നും മന്ത്രി പറഞ്ഞു.  അങ്കണവാടികൾക്കുള്ള മിനി പാർക്ക് പദ്ധതി സി കെ ആശ എംഎൽഎ ഉദ്ഘാടനംചെയ്തു. കടുത്തുരുത്തി  കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. 65 വയസ്സിനുമേലുള്ളവർക്ക്‌  ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അറുപത് കേന്ദ്രങ്ങളിലൂടെ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ പ്രഥമ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തി മാറി. സൗജന്യ വൈദ്യസഹായം, പാലിയേറ്റീവ് കെയർ, കൗൺസിലിങ്‌ എന്നിവ സാമ്പത്തിക പരിഗണനകളില്ലാതെ വയോജനങ്ങൾക്ക് ലഭ്യമാക്കും. ഡോക്ടർ, നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന മൊബൈൽ  ഹെൽത്ത് യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ വയോമിത്രം പദ്ധതിയും, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജീവനി പദ്ധതിയും വിശദീകരിച്ചു. കലക്ടർ പി കെ സുധീർബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യൻ, അഡ്വ. കെ കെ രഞ്ജിത്, സാമൂഹ്യസുരക്ഷാ മിഷൻ കോ–-ഓർഡിനേറ്റർ എസ് ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി സുനിൽ, വി ജി മോഹനൻ, ലൈല ജമാൽ, സുജാത സുമോൻ, സൗമ്യ അനൂപ്, പി ഡി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ കെ എം സുധർമ്മൻ, ലില്ലിക്കുട്ടി മാത്യു, അന്നമ്മ രാജു, സി ബി പ്രമോദ്, ജാൻസി മാത്യു, സരോജിനി തങ്കപ്പൻ, സി എൻ സന്തോഷ്, നയന ബിജു, ജാൻസി മാത്യു, ലൂസമ്മ ജയിംസ്, പി കെ ഉത്തമൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പത്മാ ചന്ദ്രൻ സ്വാ​ഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ ഷിനോദ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top