26 October Tuesday

ഡോ. ഐശ്വര്യയുടെ കരുതൽ സിന്ധുവിന്‌ പുതുജീവൻ

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021

ഡോ. ഐശ്വര്യ ടി തോമസ്

നെടുംകുന്നം
ഡോക്ടറുടെ സമയോചിതമായ ഇടപെടലിൽ വീട്ടമ്മയുടെ ജീവൻ രക്ഷിച്ചു. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എൻആർഎച്ച്എം ഡോക്ടർ ഐശ്വര്യ ടി തോമസാണ്‌ മാന്തുരുത്തി സ്വദേശിനി മുതിരപ്പറമ്പിൽ സിന്ധു സന്തോഷിന്‌ രക്ഷകയായത്‌.
ചൊവ്വാ പകൽ 12 ഓടെയാണ് സിന്ധു തനിക്ക് ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിന്റെ നമ്പറിനായി നെടുംകുന്നം പഞ്ചായത്ത് ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിൽ തളർച്ചയുണ്ടാവുകയും ഇവിടെനിന്ന്‌ വെള്ളം കുടിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ അടുത്തുള്ള കടയിൽ എത്തിയപ്പോൾ നെഞ്ച്‌ വേദനയുണ്ടായതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
രോഗിയുടെ അവസ്ഥയിൽ പന്തികേട്‌ തോന്നിയ ഡോ. ഐശ്വര്യ  ഒപിയിൽ നിന്നിറങ്ങി പ്രാഥമിക ശുശ്രൂഷനൽകി. വിദഗ്‌ധപരിശോധനക്കായി പാമ്പാടി താലൂക്ക് ആശുപത്രിയിലോ, ജില്ലാ ആശുപത്രിയിയിലോ എത്തിക്കാൻ നിർദേശിച്ചു. 
എന്നാൽ കൂടെ ആരുമില്ലാത്തതിനാൽ ഡോ. ഐശ്വര്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ മുഹമ്മദ് അസീസിനെ വിട്ട് വാഹനംവിളിച്ച്‌ ഇരുവരുംചേർന്ന്‌ പകൽ ഒന്നോടെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇസിജിയിൽ വ്യതിയാനം കണ്ടതിനെതുടർന്ന് സിന്ധുവിനെ അഡ്‌മിറ്റുചെയ്‌തു. സിന്ധുവിന്റെ ഭർത്താവ് സന്തോഷ് കിഡ്നിരോഗിയാണ്. 10 വയസുള്ള ഇളയമകൾ ഓട്ടിസം ബാധിതയുമാണ്. വിവരങ്ങൾ അറിഞ്ഞതോടെ സഹായത്തിനായി ഇവർ ആശുപത്രിയിൽനിന്നു.
വൈകിട്ട്‌ 4.30 ഓടെ ബന്ധുക്കളെത്തിയശേഷമാണ്‌ ഡോക്ടർ മടങ്ങിയത്. രാത്രി 10 ഓടെ സിന്ധുവും വീട്ടിലേക്ക് മടങ്ങി. നെടുംകുന്നം ചേലക്കൊമ്പ് തെക്കേക്കര തോമസ് ജോണിന്റേയും പി കെ മോളിയുടേയും മകളാണ് ഐശ്വര്യ ടി തോമസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top