24 October Thursday
അബനി ആദി ഉദ്‌ഘാടനം ചെയ്‌തു

കുട്ടികൾക്കായുള്ള ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
കോട്ടയം
കുട്ടികൾക്കായി ദർശന ഓഡിറ്റോറിയത്തിൽ ആരംഭിച്ച ത്രിദിന ചലച്ചിത്രമേള ബാലതാരം അബനി ആദി ഉദ്‌ഘാടനം ചെയ്‌തു. ഫാ. തോമസ്‌ പുതുശേരി അധ്യക്ഷനായ യോഗത്തിൽ തേക്കിൻകാട്‌ ജോസഫ്‌, മാത്യു ഓരത്തിൽ, ബിനോയ്‌ വേളൂർ, സംവിധായകരായ ആദി ബാലകൃഷ്‌ണൻ, ജോഷി മാത്യു എന്നിവർ സംസാരിച്ചു. 
കുട്ടികൾക്കായി വിവിധ ഭാഷകളിലെ മികച്ച സിനിമകളുടെ സൗജന്യ പ്രദർശനം 14,15 തീയതികളിലും ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ദിവസവും നാല്‌ സിനിമകൾ വീതം 12 സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ അഞ്ച്‌ വരെയാണ്‌ പ്രദർശനം. ചലച്ചിത്ര പ്രതിഭകൾ കുട്ടികളുമായി സംവദിക്കുന്ന ഓപ്പൺ ഫോറവുമുണ്ട്‌. 15ന്‌ വൈകിട്ട്‌ ആറിന്‌ എൻ എൻ പിള്ള ജന്മശതാബ്ദി ആഘോഷം. എൻ എൻ പിള്ള കുട്ടികൾക്കായി രചിച്ച നാടകം ‘അന്താരാഷ്ട്ര സസ്യസമ്മേളനം’ നവയുഗ്‌ ചിൽഡ്രൻസ്‌ തിയറ്റർ അവതരിപ്പിക്കും. 
ചലച്ചിത്രമേള ഇന്ന്‌ 
രാവിലെ 9.30ന്‌ ‘ചില്ലാർ പാർടി’ ഹിന്ദി (119 മിനിറ്റ്‌), 11.30ന്‌ ‘ദ സൈക്കിളിസ്‌റ്റ്‌’ ഇറാൻ (75 മിനിറ്റ്‌),പകൽ 1.30ന്‌ ‘ടോം ആൻഡ്‌ ഹക്ക്‌’ അമേരിക്ക (93 മിനിറ്റ്‌), വൈകിട്ട്‌ 3.45ന്‌ ‘റിം ഓഫ്‌ ദ വേൾഡ്‌’ അമേരിക്ക (99 മിനിറ്റ്‌).
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top