24 October Thursday

ശ്രീനാരായണഗുരു ദർശനം എക്കാലവും പ്രസക്തം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

രാമപുരത്ത്‌ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

പാലാ
ശ്രീ നാരായണ ഗുരുവിന്റെ സന്ദേശങ്ങളും തത്വങ്ങളും എക്കാലവും പ്രസക്തമാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. രാമപുരം 161 –--ാം നമ്പർ എസ്എൻഡിപി ശാഖാ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ  സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.  തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്‌മയും നിലനിന്നിരുന്ന കാലത്ത് ശ്രീനാരായണ ഗുരുദേവന്റെ വിപ്ലവകരമായ പ്രവർത്തനമാണ് സമൂഹത്തിൽ മാറ്റങ്ങളും പുരോഗതിയും വരുത്തിയത്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനും നവോത്ഥാനത്തിനും ഗുരുദേവ സന്ദേശങ്ങൾ മുഖ്യപങ്ക് വഹിച്ചുവെന്നും എം എം മണി പറഞ്ഞു. . 
 ശാഖാ പ്രസിഡന്റ് പി ആർ സുകുമാരൻ പെരുമ്പ്രായിൽ അധ്യക്ഷനായി. സെക്രട്ടറി സുധാകരൻ വാളിപ്ലാക്കൽ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ജില്ലാപഞ്ചായത്തംഗം അനിതാ രാജു, ബ്ലോക്ക്പഞ്ചായത്തംഗം കെ ആർ ശശീന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം സി ടി രാജൻ, ഷൈനി സന്തോഷ്, സുരേന്ദ്രൻ അറയാനിക്കൽ, മിനി ശശി, അനീഷ് ഇരട്ടയാനിയിൽ, കെ എ രവി, പി ആർ രവി, വനജ ശശി, സന്തോഷ് കിഴക്കേക്കര എന്നിവർ സംസാരിച്ചു.
ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  കൊണ്ടാട് സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയും ഉണ്ടായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കല്ലറയ്ക്കൽ ഫ്‌ളാഗ് ഓഫ് ചെയ്തു. താലൂക്ക് യൂണിയന് കീഴിലുള്ള മറ്റ് ശാഖകളിലും ഘോഷയാത്രയും സമ്മേളനങ്ങളും വിവിധ പരിപാടികളും ഉണ്ടായി.
 
 
പ്രധാന വാർത്തകൾ
 Top