21 March Thursday
മോഡി സർക്കാരിന്റെ തൊഴിൽ നിഷേധം

യുവജനങ്ങൾ സമരത്തെരുവുകൾ തീർക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ഡിവൈഎഫ്‌ഐ ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 

 
കോട്ടയം
ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ യുവജനങ്ങൾ സമരത്തെരുവുകൾ തീർക്കും. "എവിടെ ഞങ്ങളുടെ തൊഴിൽ' എന്ന മുദ്രാവാക്യമുയർത്തിയാണ‌് യുവത തെരുവിേലേക്ക‌് ഇറങ്ങുന്നത‌്. രാജ്യത്ത‌് തൊഴിൽ സാധ്യതകൾ ഇല്ലാതാക്കിയ മോഡി സർക്കാരിന്റെ യുവജന വിരുദ്ധ–- വർഗീയവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചാണ‌് സമരപ്രഖ്യാപനം. പ്രക്ഷോഭത്തിന്റെ  ഭാഗമായി മാർച്ച‌് ഒന്നുമുതൽ 15 വരെ മേഖലാ കേന്ദ്രങ്ങളിൽ യുവജന സദസ്സുകൾ സംഘടിപ്പിക്കാൻ ഡിവൈഎഫ‌്ഐ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. യൂണിറ്റ‌് കേന്ദ്രത്തിൽ നിന്ന‌് യൂത്ത‌് മാർച്ചുകൾ മേഖലാ കേന്ദ്രത്തിലെത്തിയാണ‌് പരിപാടി സംഘടിപ്പിക്കുക.
പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന‌് പറഞ്ഞ‌് അധികാരത്തിലേറിയ മോഡി ഇന്ന‌് തൊഴിൽ നഷ്ടത്തെക്കുറിച്ച‌് ഒരക്ഷരം മിണ്ടുന്നില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന‌് മാത്രമല്ല, നിലവിലുള്ള തൊഴിൽ  തകർക്കുന്ന സമ‌ീപനവുമാണ‌് സ്വീകരിക്കുന്നത‌്.
കോട്ടയം പി കൃഷ‌്ണപിള്ള ഹാളിൽ ചേർന്ന പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് കെ ആർ അജയ‌് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ‌്ക്ക‌് സി തോമസ‌്, ജില്ലാ സെക്രട്ടറി സജേഷ‌് ശശി, ജോ. സെക്രട്ടറി കെ കെ ശ്രീമോൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top