29 January Saturday

ദീപശിഖ ജ്വലിച്ചു രക്തസാക്ഷി 
സ്മരണയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
നീണ്ടൂർ 
ആറുമണിക്കൂർ ജോലിക്കും ആറരരൂപ കൂലിക്കും വേണ്ടി പാടത്ത്‌ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിൽ കർഷക ജന്മികളുടെ കുത്തേറ്റ്‌ പാടവരമ്പത്തു പിടഞ്ഞു മരിച്ച നീണ്ടൂരിലെ ധീര രക്തസാക്ഷികളെ സ്മരിച്ച് സമ്മേളന നഗറിൽ  ദീപശിഖ എത്തി. സഖാക്കൾ ആലി, വാവ, ഗോപി എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന ബലികുടീരത്തിൽനിന്ന്‌  കൊളുത്തിയ  ദീപശിഖ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌, ജില്ലാ കമ്മിറ്റി അംഗം കെ എൻ വേണുഗോപാലിന്‌ കൈമാറി.ഏരിയാസെക്രട്ടറി ബാബുജോർജ്‌ നേതൃത്വം നൽകി.  അത്‌ലറ്റിക്കുകളുടെ നേതൃത്വത്തിൽ റാലിയായി  സമ്മേളന നഗറിൽ കൊണ്ടുവന്ന ദീപശിഖ ജില്ലാ സെക്രട്ടറി എ വി റസ്സൽ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം വി എൻ വാസവൻ സമ്മേളന നഗറിൽ  ദീപശിഖ കൊളുത്തി.  നീലിമംഗലം ദാമോരന്റെ  സ്മൃതിമണ്ഡപത്തിൽ നിന്നും ലോക്കൽ സെക്രട്ടറി വി ആർ പ്രസാദ്‌ നേതൃത്വം നൽകിയ അനുബന്ധ ദീപശിഖാ റാലി ജില്ലാ കമ്മിറ്റിയംഗം കെ എൻ രവി ഉദ്ഘാടനം ചെയ്തു. കറ്റോട് ബാബു ജോർജ്‌ സ്മൃതി മണ്ഡപത്തിൽ നിന്നും ലോക്കൽ സെക്രട്ടറി ടി വി ബിജോയിയുടെ നേതൃത്വത്തിലുള്ള ദീപശിഖാ റാലി ജില്ലാ കമ്മിറ്റിയംഗം ഇ എസ് ബിജു ഉദ്ഘാടനം ചെയ്‌തു.  മൂന്നു ദീപശിഖാ റാലികളും കുടയംപടിയിൽ സംഗമിച്ച്‌  അയ്‌മനം  ബാബുവിന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി സമ്മേളന നഗറിൽ എത്തുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top