22 September Tuesday
ആശ്വാസം

വെള്ളം ഇറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ഒന്നേന്നു തുടങ്ങണം...  മഴ ശമിച്ചതോടെ ചുങ്കം - കരയോഗ കെട്ടിട പ്രദേശത്തെ വീടുകളിലെ  വെള്ളം ഇറങ്ങിത്തുടങ്ങി. കോട്ടയം സിഎംഎസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിൽ എത്തിയ ഗീതാ രാജുവും കുടുംബാഗങ്ങളും സാധനങ്ങൾ വൃത്തിയാക്കി എടുത്ത് വയ്ക്കുന്നു ഫോട്ടോ : കെ എസ് ആനന്ദ് 

 കോട്ടയം

ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കക്കെടുതിക്ക്‌ അൽപംആശ്വാസം. മൂന്നു ദിവസമായി കാര്യമായ മഴയില്ലാത്തതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങി. 
ജലനിരപ്പ്‌ താഴ്‌ന്നു തുടങ്ങിയ മറ്റു പ്രദേശങ്ങളിൽ ആളുകൾ വീടുകൾ വൃത്തിയാക്കിത്തുടങ്ങി. ഒന്നു രണ്ടു ദിവസംകൂടി മഴ മാറിനിന്നാലേ പടിഞ്ഞാറ്‌ ജനജീവിതം സാധാരണ നിലയിലാകൂ. വീടുകൾക്കുള്ളിൽ ചെളിയടിഞ്ഞതാണ്‌ പ്രധാന വെല്ലുവിളി. രണ്ട്‌ ദിവസത്തെ കനത്ത മഴയിൽ വളരെപ്പെട്ടെന്ന്‌ ജലനിരപ്പ്‌ ഉയരുകയായിരുന്നു. പാലായിൽ 2-018ന്‌ സമാനമായ രീതിയിൽ വെള്ളം ഉയർന്നതായാണ്‌ വിലയിരുത്തൽ. എന്നാൽ മഴ നിലച്ചതോടെ മീനച്ചിലാറിൽ പത്തടിയോളം വെള്ളം കുറഞ്ഞു‌.  
പടിഞ്ഞാറൻ മേഖലയിലടക്കം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറിയവർ തിരിച്ചു വന്നുതുടങ്ങി. അയ്‌മനം, തിരുവാർപ്പ്‌, ആർപ്പൂക്കര എന്നിവിടങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും വീടുകളിൽ വെള്ളമുണ്ട്‌. 
ആയിരക്കണക്കിന്‌ ഹെക്ടറർ നെൽകൃഷി വെള്ളം കയറി നശിച്ചു. ‌ബണ്ടുകൾ തകർന്നാണ്‌ പലയിടത്തും കൃഷി വെള്ളത്തിലായത്‌. ചങ്ങനാശേരിയിൽ ഉൾപ്രദേശങ്ങളിൽനിന്ന്‌  വെള്ളം ഇറങ്ങിയിട്ടില്ല. അതേസമയം നക്രാൽ, മുല്ലേൽ, പുതുവേൽ, പൂവം, പറാൽ ഭാഗങ്ങളിലും കോട്ടയം ചുങ്കത്തും‌ വീടുകളിൽനിന്ന്‌ വെള്ളം ഇറങ്ങിത്തുടങ്ങി

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top