19 October Saturday
സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽദാനം 15 ന‌്

ലക്ഷ്മിക്കുട്ടിക്കും മക്കൾക്കും ഇത‌് സ്വപ‌്നസാക്ഷാത‌്ക്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
തലയോലപ്പറമ്പ്
ദുരിതങ്ങൾ മാത്രം ഓർമയിലുള്ള തലയോലപ്പറമ്പ‌് ചേമ്പാലയിൽ ലക്ഷ്മിക്കുട്ടിക്കും മക്കൾക്കും മറ്റന്നാൾ സ്വപ‌്നസാക്ഷാത‌്ക്കാരത്തിന്റെ ദിനമാണ‌്. അതിന‌് കാരണമായതോ സിപിഐ എം തലയോലപ്പറമ്പ‌് ലോക്കൽ കമ്മിറ്റിയും. ഒന്നൊഴിയാതെ ദുരിതങ്ങളും അസുഖങ്ങളും പിന്തുടർന്ന കുടുംബത്തിന‌് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ സുരക്ഷിതഭവനത്തിന്റെ തണലൊരുക്കുകയാണ‌്.
  തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ശനിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിക്കും. ലക്ഷ്മിക്കുട്ടിയും അഞ്ച് മക്കളും കാലങ്ങളായി ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് താമസം. തുടർച്ചയായ അസുഖങ്ങളും കുടുംബത്തിന്റെ  ദുരവസ്ഥക്ക് ആക്കം കൂട്ടി. മകൻ ചെറുപ്പത്തിലേ പോളിയോ ബാധിച്ച് തളർന്നതാണ്. നാല് പെൺമക്കളിൽ രണ്ട് പേർ അസുഖബാധിതരാണ്. ഇവരുടെ ചികിത്സക്കായി തന്നെ വലിയൊരു തുക കണ്ടെത്തേണ്ട സ്ഥിതി. മൂത്തമകളുടെയും ഭർത്താവിന്റെയും ചെറിയവരുമാനത്തിലാണ‌് കുടുംബം കഴിയുന്നത‌്‌. ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ‌് തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി കുടുംബത്തിന‌് വീട‌് നിർമിച്ച‌് നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് ജോസഫ് ചെയർമാനായും ഏരിയ കമ്മറ്റി അംഗം എ പത്രോസ് കൺവീനറായും മുൻ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് പുഞ്ചക്കോട്ടിൽ ട്രഷററായുമുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. 
സെപ‌്തംബറിൽ ആരംഭിച്ച നിർമാണം ചുരുങ്ങിയ നാളുകൾക്കുള്ളിൽ പൂർത്തികരിച്ചാണ‌് താക്കോൽ കൈമാറുന്നത്. താക്കോൽ ദാനത്തോടനുബന്ധിച്ച് പ്രദേശത്തെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top