18 September Wednesday

ഹാസ്യസാമ്രാട്ട് എസ് പി പിള്ളയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
ഏറ്റുമാനൂർ
ഹാസ്യസാമ്രാട്ട് എസ് പി പിള്ളയുടെ 34 --ാം ചരമ വാർഷികദിനാചരണം എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റ ആഭിമുഖ്യത്തിൽ നടന്നു. നടൻ എം ആർ ഗോപകുമാർ ഉദ്ഘാടനംചെയ്തു.  ട്രസ്റ്റ്‌ ചെയർമാൻ ഏറ്റുമാനൂർ ശിവപ്രസാദ് അധ്യക്ഷനായി. എസ് പി പിള്ളയുടെ മകൻ സതീഷ്ചന്ദ്രൻ കലാനിലയം ദീപം തെളിച്ചു. വിവിധരംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് പുരസ്കാരം നൽകി. മികച്ച പൊതുപ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട ടി പി മോഹൻദാസ്, ആരോഗ്യരംഗത്ത് ഡോ. സിജു മുരളിധരൻ, സാഹിത്യരംഗത്ത‌് കൈനകരി ഷാജി, വിവിധമേഖലകളിലെ  സമഗ്രസംഭാവനയ‌്ക്ക‌് എൻ അരവിന്ദാക്ഷൻ നായർ എന്നിവരെ നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ട് ആദരിച്ചു. ബേബി മരുതനാടി, ഇ എസ് ബിജു, ഗണേഷ് ഏറ്റുമാനൂർ, ബിജു കുമ്പിക്കൻ, ബെന്നി ഫിലിപ്പ്, കെ എം ജോൺ, പി ആർ  രാജേന്ദ്രൻ, ജഗദീഷ്‌ സ്വാമിയാശൻ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top