25 May Monday
പള്ളിക്കത്തോട് തോക്ക് നിർമാണം

അന്വേഷണം വ്യാപിപ്പിച്ചു; 9 കേന്ദ്രങ്ങളിൽ റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

 പള്ളിക്കത്തോട്

പള്ളിക്കത്തോട്ടിൽ ബിജെപി പ്രവർത്തകൻ ഉൾപ്പെടെ അറസ്റ്റിലായ തോക്കു കേസിൽ പൊലീസ്‌ തെരച്ചിൽ വ്യാപകമാക്കി. പള്ളിക്കത്തോട്, മണർകാട്, മല്ലപ്പള്ളി ആലപ്പുഴയിൽ മാന്നാർ തുടങ്ങി ഒൻപത് കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച   പൊലീസ്‌ തെരച്ചിൽ  നടത്തി. രാത്രി വൈകിയും പരിശോധന തുടർന്നു.  കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ അന്വേഷണം 
വ്യാപിപ്പിച്ചു. നിർമിച്ച തോക്കുകൾ എവിടെയെല്ലാം വൽപ്പന നടത്തി എന്ന്‌ കണ്ടെത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌. ബുധനാഴ്ച പിടിയിലായ പരുമല സ്വദേശി എം ജെ ലിജോയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ വ്യാപിപ്പിച്ചത്‌. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
തോക്കുവാങ്ങിയ ബിജെപി പ്രവർത്തകനും അരവിന്ദ വിദ്യാമന്ദിർ ഭരണ സമിതി സെക്രട്ടറിയുമായ കെ എൻ വിജയൻ ഉൾപ്പെടെ ആറുപേരാണ്‌ കേസിൽ ഇതുവരെ അറസ്റ്റിലായത്‌. സംഘത്തിൽപ്പെട്ട മനേഷ് കുമാറും സഹോദരൻ രാജനും ചേർന്ന് പള്ളിക്കത്തോട് കേന്ദ്രീകരിച്ച് 12 വർഷമായി തോക്കുകളും വെടിയുണ്ടകളും നിർമിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. ഇവരിൽനിന്നും തോക്ക് നിർമാണ സാമഗ്രികൾക്കുപുറമെ ഒരു കിലോയോളം തൂക്കംവരുന്ന ചന്ദനത്തടിയും പിടികൂടിയിരുന്നു. 
ചന്ദനക്കടത്തുമായും സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ തുടർ അന്വേഷണം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് വനംവകുപ്പിന്‌ കൈമാറിയതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി  ജെ സന്തോഷ് കുമാർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം തോക്കുകൾ സംഘം വിറ്റതായാണ്‌ പ്രാഥമിക വിവരം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top