24 July Saturday

ജില്ലയിലാകെ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

ലക്ഷദ്വീപ് നിവാസികളുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചങ്ങനാശേരി ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ വി റസ്സൽ ഉദ്ഘാടനംചെയ്യുന്നു

 കോട്ടയം

ലക്ഷദ്വീപ്‌ നിവാസികളുടെ അവകാശം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി. ലക്ഷദ്വീപിൽ മനുഷ്യാവകാശം ഹനിക്കപ്പെടുമ്പോഴും ഇന്ധനവില സർവകാല റെക്കോഡും കടന്നുപോകുമ്പോഴും ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. ഇത്തരം ജനദ്രോഹ നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയരണമെന്ന ആഹ്വാനവുമായാണ്‌ തൊഴിലാളി സംഘടനകൾ ഒന്നിച്ച്‌ ധർണ നടത്തിയത്‌. 
   ചങ്ങനാശേരി ഹെഡ്‌ പോസ്‌റ്റ്‌ഓഫീസിനു മുന്നിൽ നടന്ന ധർണ സിഐടിയു ദേശീയ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്‌തു. 
  കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിനു മുമ്പിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ്‌കുമാർ, സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ കൺവീനർ വി പി കൊച്ചുമോൻ, ഐഎൻഎൽസി നേതാവ്‌ സജി നൈനാൻ, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ്‌ എന്നിവർ സംസാരിച്ചു.
  കോട്ടയം ബിഎസ്‌എൻഎൽ കിഴക്കേ ഗേറ്റിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു. എം കെ പ്രഭാകരൻ, സി എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 
  കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുമ്പിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ അനിൽകുമാർ, പി ജെ വർഗീസ്‌, ടി എൻ മനോജ്‌, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 
  പുളിമൂട്‌ ജങ്‌ഷനിലെ ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ, കെ രമേശ്‌ എന്നിവർ സംസാരിച്ചു. 
  റബർ ബോർഡ്‌ ഓഫീസിനു മുന്നിൽ കെടിയുസി എം നേതാവ്‌ ജോസ്‌ പുത്തൻകാല ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ഐ ബോസ്‌ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top