18 June Tuesday

താഴത്തങ്ങാടിയിൽ ഓരുമുട്ട‌് പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കോട്ടയം
കുടിവെള്ളത്തിൽ ഉപ്പുകലരുന്നത‌് ഒഴിവാക്കാൻ മീനച്ചിലാറ്റിലെ താഴത്തങ്ങാടിയിൽ സ്ഥാപിച്ച താൽക്കാലിക ഓരുമുട്ട‌് പൊളിച്ചുതുടങ്ങി. മഴ ശക്തിപ്രാപിച്ച‌് മുട്ട‌്  
കവിഞ്ഞ‌് വെള്ളം കയറിയതിനാൽ ഇനി മുട്ടിന‌് പ്രസക്തിയില്ല. മഴ പെയ്യുന്നതിനാൽ വെള്ളത്തിൽ ഉപ്പിന്റെ തോതും നന്നായികുറഞ്ഞിട്ടുണ്ട‌്. ജലസേചനവിഭാഗമാണ‌് താഴത്തങ്ങാടിയിൽ താൽക്കാലിക ഓരുമുട്ട‌് നിർമിച്ചത‌്. 
  മുട്ടുകവിഞ്ഞ‌് വെള്ളം ഒഴുകുന്നതിനാൽ ഏതാനും ദിവസമായി മീൻപിടിത്തക്കാർക്കും ചാകരയാണ‌്. വീശുവലയും വട്ടാവലയുമടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങളുമായി ഒട്ടേറെ ആളുകളാണ‌് മീൻപിടിക്കാൻ എത്തുന്നത‌്. മുട്ടുപൊളിച്ച‌് കളഞ്ഞാൽ ഒഴുക്ക‌് സാധാരണനിലയാകും. അതോടെ ഇവിടുത്തെ മീൻപിടിത്തവും അവസാനിക്കും.  മഴ കനത്ത‌് പുതുവെള്ളം കയറിവരുന്ന ഭാഗങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ ഊത്തപിടിത്തവും സജീവമാകും. വീശുവലയെറിഞ്ഞ‌് മീൻപിടിക്കുന്നതാണ‌് ഊത്തപിടിത്തം. നാഗമ്പടം എലിപ്പുലിക്കാട‌് കടവാണ‌് നഗരത്തിൽ പ്രധാന ഊത്തപിടിത്ത കേന്ദ്രം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top