10 August Monday

‘ഛായം' കിരീടം ചൂടി കോട്ടയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

 കോട്ടയം

ആരോഗ്യ സർവകലാശാല മധ്യമേഖല കലോത്സവത്തിൽ കോട്ടയം കിരീടം ചൂടി. 198 പോയിന്റുമായാണ് കോട്ടയം മെഡിക്കൽ കോളേജ് ഒന്നാമതെത്തിയത്. 96 പോയിന്റുമായി വിഷ്ണു ആയുർവ്വേദ കോളേജ് രണ്ടാമതും 95 പോയിന്റുമായി പിഎൻഎൻഎം ആയുർവേദ കോളേജ് മൂന്നാമതും എത്തി. ആദ്യന്തം വാശിയോടെ നടന്ന മത്സരത്തിൽ ആദ്യം മുതൽ കോട്ടയത്തിന്റെ ആധിപത്യമായിരുന്നു പ്രകടമായത്. കോട്ടയത്തിന്റെ ചുണക്കുട്ടികൾ ഓരോ ദിവസവും കാണികളെ ആവേശത്തിലാക്കിയതോടെ മത്സരം കൊഴുപ്പേകിയത്.
മൈം: ഒന്നാം സ്ഥാനം അബിൻ ഗണേഷും ടീമും, കോട്ടയം ഗവ. മെഡിക്കൽ കോളേജ്. രണ്ടാം സ്ഥാനം ആനന്ദ് അർജുനും ടീമും, നംഗേലിൻ ആയുർവേദ മെഡിക്കൽ കോളേജ്. മൂന്നാം സ്ഥാനം ആൽഫിനും ടീമും, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ്‌ റിസർച്ച് അങ്കമാലി. ഗ്രൂപ്പ് ഡാൻസ് (ആൺകുട്ടികൾ): ഒന്നാം സ്ഥാനം ബിനീഷ് ആർ വി, ടീം, കോട്ടയം ഗവ. മെഡിക്കൽ കോളേജ്, രണ്ടാം സ്ഥാനം ജോസഫും ടീമും, മൂന്നാം സ്ഥാനം ശങ്കർദാസും ടീമും, ആയുർവേദ മെഡിക്കൽ കോളേജ്, ശാന്തിഗിരി. മാപ്പിളപ്പാട്ട് (ആൺ): ഒന്നാം സ്ഥാനം ബിനീഷ് ആർ വി, ഗവ. മെഡിക്കൽ കോളേജ്. രണ്ടാം സ്ഥാനം അബ്ദുൽ മുക്സിത്ത്, ഗവ.  മെഡിക്കൽ കോളേജ് എറണാകുളം. മൂന്നാം സ്ഥാനം ജുഡിൻ വർഗീസ്, എംഒഎസ്സി മെഡിക്കൽ കോളേജ് കോളൻചേരി, ഹാഷിൽ കെ ടി, അൽ അസർ മെഡിക്കൽ കോളേജ്. ഗാനമേള: ഒന്നാം സ്ഥാനം പോൾസ് ജോജിയും ടീമും, കോട്ടയം ഗവ. മെഡിക്കൽ കോളേജ്, രണ്ടാം സ്ഥാനം അഞ്ജന എം വി, ടീം,  എംഒഎസ്‌സി  മെഡിക്കൽ കോളേജ് കോലഞ്ചേരി, മൂന്നാം സ്ഥാനം അസ്വിൻ എ മോഹനും ടീമും, ഗവ. മെഡിക്കൽ കോളേജ് എറണാകുളം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top