ഏറ്റുമാനൂർ
സിപിഐ എം കുടയംപടി ഈസ്റ്റ്വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നൽകി. സിപിഐ എം ബ്രാഞ്ച് കമ്മിറ്റി, ബാലസംഘം, സ്വരുമ പുരുഷ സ്വയം സഹായ സംഘം എന്നിവയുടെ സംഭാവന ( 30000 രൂപ ) കുടമാളൂർ എസ്എൻഡിപി ഹാളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഏറ്റുവാങ്ങി. യോഗത്തിൽ എംബിബിഎസ് നു അഡ്മിഷൻ ലഭിച്ച ക്രിസ്റ്റീന ആന്റണി, ജിയ ഷാജി, ബിഡിഎസ്നു അഡ്മിഷൻ ലഭിച്ച അഞ്ചിത പ്രേംജി, പ്രളയ സമയങ്ങളിൽ മാതൃകാപരമായി പ്രയത്നിച്ച അയ്മനം കെഎസ്ഇബി ഉദ്യോഗസ്ഥ വീണ ജനാർദ്ധനൻ എന്നിവരെ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ ആദരിച്ചു. സിപിഐ എം അയ്മനം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ആർ പ്രമോദ് ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ എൻ രാജു, വാർഡ് മെമ്പർമാരായ ഒ ജി ഉല്ലാസൻ, സബിത പ്രേംജി എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി സി ആർ പൊന്നപ്പൻ സ്വാഗതവും കെ വി പ്രസന്നൻ നന്ദിയും പറഞ്ഞു.