20 November Wednesday

4 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കോട്ടയം 
കമ്പത്തുനിന്ന്‌ കാറിൽ കടത്തിയ നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. പുതുപ്പള്ളി സ്വദേശി അജിത് മാണി (30), ഇയാളുടെ ഭാര്യാ സഹോദരൻ ആലപ്പുഴ ചക്കുളത്ത്കാവ് സ്വദേശി മനു മധു (19) എന്നിവരാണ് പിടിയിലായത്‌. കാറിന്റെ സ്പീക്കർ ബോക്‌സിലാണ്‌ കഞ്ചാവ് ഒളിച്ച്‌ കടത്തിയത്.
  പുതുപ്പള്ളിയിൽ ടെക്‌സ്‌റ്റയിൽസ്‌ നടത്തിയിരുന്ന അജിത്ത്, മനുവിനൊപ്പം സ്ഥിരമായി തമിഴ്‌നാട്ടിൽ പോകുന്നതായി എക്‌സൈസ് സംഘത്തിനു   വിവരം ലഭിച്ചിരുന്നു. ഒരാഴ്ചയിലേറെയായി ഇവർ നിരീക്ഷണത്തിലായിരുന്നു.  അഞ്ചുകിലോ കഞ്ചാവുമായി എത്തിയ പ്രതികൾ ഇതിൽ ഒരു കിലോയോളം വിൽപ്പന നടത്തി. ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയാണ്‌ പതിവ്‌. പുതുപ്പള്ളി പെട്രോൾ പമ്പിന് സമീപത്തുനിന്നാണ്‌ പ്രതികൾ പിടിയിലായത്‌.  
  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച് നൂറുദീൻ, എക്‌സൈസ് ഇൻസ്‌പെക്ടർ വി പി അനൂപ്,  പ്രിവന്റീവ് ഓഫിസർമാരായ ടി എസ് സുരേഷ്, സന്തോഷ് കുമാർ, രമേശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അഞ്ജിത്ത് രമേശ്, റെജി കൃഷ്ണ, ജീമോൻ, അമൽ വേണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top