17 October Thursday
വി പി സാനു ഉദ‌്ഘാടനംചെയ്യും

എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം തിരുവാതുക്കലിൽ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 കോട്ടയം

എസ‌്എഫ‌്ഐയുടെ 43ാം ജില്ലാ സമ്മേളനം 12, 13 തീയതികളിൽ തിരുവാതുക്കൽ അഭിമന്യു നഗറിൽ (ഡോ. എപിജെ അബ്ദുൾകലാം സ‌്മാരക ഹാൾ) നടക്കും. 
ബുധനാഴ‌്ച രാവിലെ എട്ടിന‌് രജിസ‌്ട്രേഷൻ ആരംഭിക്കും. 9.30ന‌് പതാക ഉയർത്തൽ, പുഷ‌്പാർച്ചന തുടർന്ന‌് ജില്ലാ പ്രസിഡന്റ‌് എം എസ‌് ദീപക‌് അധ്യക്ഷനാകുന്ന സമ്മേളനം എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു ഉദ‌്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി കെ എം അരുൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ഗ്രൂപ്പ‌് ചർച്ചയ‌്ക്കും പൊതുചർച്ചയ‌്ക്കും ശേഷം വൈകിട്ട‌് 4.30ന‌് എംജി കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സാംസ‌്കാരിക സംഗമം. 
വ്യാഴാഴ‌്ചയും സമ്മേളനം തുടരും. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും നേതാക്കൾ സമ്മേളനത്തെ അഭിവാദ്യംചെയ്യും. ബി ശശികുമാർ ചെയർമാനും കെ എം അരുൺ സെക്രട്ടറിയും സി എൻ സത്യനേശൻ ട്രഷററുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ‌് സമ്മേളന നടത്തിപ്പ‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top