22 September Tuesday

തെരച്ചിൽ 12 മണിക്കൂർ; മുങ്ങിയെടുത്ത്‌ ഫ്‌ളവർ സ്‌റ്റെൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കോട്ടയം
മണർകാട്ട്‌‌ ഒഴുക്കിൽ കാണാതായ കാറിനായുള്ള തെരച്ചിൽ ഫയർഫോഴ്‌സിന്‌ വെല്ലുവിളിയായിരുന്നു. അർധരാത്രി ആയതിനാൽ കാർ കണ്ടെത്തുക പ്രയാസമായി. പുലർച്ചെ എൻഡിആർഎഫും ഈരാറ്റുപേട്ടയിലെ "നന്മ നാട്ടുകൂട്ടം' പ്രവർത്തകരും എത്തി. ഇതിൽ മുങ്ങൽ വിദഗ്‌ധരുമുണ്ടായിരുന്നു‌. ഇവരുടെ 20 പേരടങ്ങുന്ന സംഘമാണ് മണർകാട്ട് എത്തിയത്. അഞ്ച്‌ പേരടങ്ങുന്ന നാല്‌ ഗ്രൂപ്പായിട്ടാണ് തെരച്ചിൽ നടത്തിയത്. വിടർന്ന പൂവ് പോലെ വട്ടം നിന്ന് ഒരുമിച്ച് മുങ്ങി തെരച്ചിൽ നടത്തുന്ന ഫ്ലവർ സ്റ്റെൽ മുങ്ങലാണ് ഇവരുടെ രീതി.
പന്ത്രണ്ട്‌ മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.  ചില്ല് പൊട്ടിച്ച്‌ അകത്ത്‌ കയറി മൃതദേഹം പുറത്തെടുത്തു.തെരച്ചിലിന്‌ നേതൃത്വം നൽകാൻ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനും എത്തി. അഭയം ആംബുലൻസും വിട്ടുനൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top