21 November Thursday

യു ട്യൂബ്‌ തട്ടിപ്പ്‌; എരുമേലി സ്വദേശിക്ക്‌ അക്കൗണ്ടിലെ പണം പോയി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
പാലാ 
എടിഎം കാർഡ് ബ്ലോക്കായത‌് സംബന്ധിച്ച്‌ പരാതി പറയാൻ ഫോൺ ചെയ്‌തയാൾക്ക്‌ അക്കൗണ്ടിലെ പണം നഷ്ടമായി. അലഹബാദ് ബാങ്കിന്റെ പാലാ ശാഖയിലെ ഉപഭോക്താവായ എരുമേലി സ്വദേശിയാണ്‌ തട്ടിപ്പിനിരയായത്‌. യു ട്യൂബിൽ കണ്ട കസ്റ്റമർ കെയർ നമ്പരിലേക്ക് വിളിച്ച ഇദ്ദേഹത്തിന്റെ പണം അക്കൗണ്ടിൽ നിന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നു. 
  ഫോണെടുത്തയാൾ എടിഎം കാർഡിന്റെ പിൻവശത്ത‌് രേഖപ്പെടുത്തിയ നമ്പർ ആവശ്യപ്പെട്ടു. ഇത‌് നൽകിയപ്പോൾ ഉടൻ പ്രശ‌്നത്തിന‌് പരിഹരമാകുമെന്ന‌ മറുപടി ലഭിച്ചു. ബാങ്കുമായി ബന്ധപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു. ഇതിൽ സംശയം തോന്നി പിന്നീട് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പതിനെണ്ണായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ബാങ്ക് അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ കൈമലർത്തി. 
യു ട്യൂബിൽ കണ്ട കസ്റ്റമർ കെയർ നമ്പരുമായി ബാങ്കിന്
ബന്ധമില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top