22 September Sunday

കോട്ടയം–- കുമളി പാതയിൽ ഗതാഗതം നിർത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
കോട്ടയം
മണ്ണിടിച്ചിലിനെ തുടർന്ന്‌ കോട്ടയം–-കുമളി റൂട്ടിൽ ഗതാഗതം താൽക്കാലികമായി നിർത്തി. പീരുമേട്‌ ഭാഗത്താണ്‌ റോഡിലേക്ക്‌ മണ്ണിടിഞ്ഞത്‌. പുലർച്ചെ കോട്ടയത്തുനിന്ന്‌ പോയ കെഎസ്‌ആർടിസി ബസ്‌ മടങ്ങാനാകാതെ കുമളിയിൽ കുടുങ്ങി. ഈറൂട്ടിൽ ബസ്‌ അയയ്‌ക്കരുതെന്ന്‌ കുമളിയിൽനിന്ന്‌ നിർദേശം ലഭിച്ചതിനെ തുടർന്ന്‌ സർവീസ്‌ മുണ്ടക്കയംവരെയാക്കി ചുരുക്കി. രാവിലെ 6.30ന്‌ കുമളിയിലേക്കുപോയ ടൗൺ ടു ടൗൺ ബസ്‌ പീരുമേടിൽ സർവീസ്‌ അവസാനിപ്പിച്ചു. പുലർച്ചെ കോട്ടയത്തുനിന്ന്‌ കട്ടപ്പനയ്‌ക്കുപോയ ബസും മടങ്ങിയെത്തിയില്ല. മൂന്നാറിലേക്ക്‌ പുറപ്പെട്ട ബസ്‌ മൂവാറ്റുപുഴയിൽ എത്തി. സ്ഥിതിഗതിക്കനുസരിച്ച്‌ സർവീസ്‌ തുടർന്നാൽ മതിയെന്ന്‌ നിർദേശംനൽകി.
 
 
പ്രധാന വാർത്തകൾ
 Top